പഴയ തെറ്റ് ആവർത്തിക്കില്ല…അത്‌പോലുള്ള രംഗം അഭിനയിക്കുന്നതിന് മുമ്പ് കുറഞ്ഞത് 10 തവണയെങ്കിലും ആലോചിക്കും.. ഹണി റോസ്….

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് ഹണിറോസ്. ഏതു കഥാപാത്രവും വളരെ പെട്ടെന്ന് ഇണങ്ങുന്ന താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാനും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാനും താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട് അതു കൊണ്ടു തന്നെ സൗത്ത് ഇന്ത്യയിൽ ഒന്നാകെ താരത്തിന് ഒരുപാട് ആരാധകരാണുള്ളത്.

2005 പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം സിനിമ അഭിനയം മേഖലയിൽ കരിയർ ആരംഭിക്കുന്നത് അതിനുശേഷം ഇന്നും സജീവമായി താരം സിനിമാമേഖലയിൽ നിലനിൽക്കുന്ന തുടക്കംമുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ധാരാളമുണ്ട്.

മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും ഇപ്പോൾ കന്നടയിലും തെലുങ്കിലും തമിഴിലും താരം അഭിനയിച്ചുകഴിഞ്ഞു തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ ഏറ്റവും ഭംഗി അവതരിപ്പിക്കുന്നത് കൊണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അഭിനയിക്കുന്നത് കൊണ്ടും ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായി അതുകൊണ്ട് തന്നെ ഇതര ഭാഷകളിലും താരം സജീവമാണ്.

ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരം അഭിനയിച്ച മികച്ച സിനിമകൾ ആണ്. ഗ്ലാമറസ് വേഷങ്ങളിൽ ഉം താരം തിളങ്ങിനിൽക്കുന്നു അത്തരം വേഷങ്ങളിലൂടെ ആബാലവൃദ്ധം ജനങ്ങളുടെയും ആരാധക കഥാപാത്രമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി ഇടപഴകുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ധാരാളം ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും പോസ്റ്റുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വൺ ബൈ ടു എന്ന സിനിമയിൽ താരം അഭിനയിച്ച അതിനെക്കുറിച്ചുള്ള വർത്തമാനമാണ് ആരാധകർക്ക് ഇടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.

ഫഹദ് ഫാസിൽ, മുരളി ഗോപി, ഹണി റോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ വൻ ബൈ ടു സിനിമയിൽ മുരളി ഗോപിയോടൊപ്പമുള്ള ലിപ് ലോക്ക് രംഗത്തെ കുറിച്ചാണ് താരം പറയുന്നത്.“ആ സിനിമയിൽ ആ രംഗം അത്യാവശ്യമായിരുന്നു. സിനിമയുടെ ആവശ്യത്തിനുവേണ്ടി ആ രംഗം ഞാൻ അഭിനയിച്ചു ” എന്നാണ് താരം അതിനെക്കുറിച്ച് പറയുന്നത്.

“പക്ഷേ പിന്നീട് അത് സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുകയുണ്ടായി. അതാണ് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയത്. ഇനി ഒരു ലിപ്ലോക്ക് രംഗത്തിൽ അഭിനയിക്കുന്നു എങ്കിൽ അതിനുമുമ്പ് ഒരു പത്ത് പ്രാവശ്യമെങ്കിലും ഞാൻ ആലോചിക്കും” എന്നും താരം കൂട്ടിച്ചേർക്കുകയുണ്ടായി.

Rose
Rose
Rose
Rose
Rose

Be the first to comment

Leave a Reply

Your email address will not be published.


*