

സൗത്ത് ഇന്ത്യ സിനിമാ ലോകത്തെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം കന്നഡ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. തനിക്ക് ഏത് വേഷവും ചെയ്യാൻ പറ്റുമെന്ന് താരം ഈ അടുത്തായി അഭിനയിക്കുന്ന സിനിമകളിലൂടെ തെളിയിക്കുകയാണ്. ഓരോ സിനിമ കഴിയുമ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സ്ത്രീ കേന്ദ്രകഥാപാത്രമായ ഒരുപാട് സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.



സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഈയടുത്തായി താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതായി നമുക്ക് ഇൻസ്റ്റാഗ്രാം പരിശോധിച്ചാൽ കാണാൻ സാധിക്കും. ഇപ്പോൾ താരം പങ്കുവച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോ കണ്ടു ഇത് എന്ത് ഇരിപ്പാണ് കൊച്ചേ? എന്നാണ് ആരാധകർ ചോദിക്കുന്നത്.



നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്നു താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിലൂടെയാണ്.പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. 2010 ൽ പുറത്തിറങ്ങിയ മൈന എന്ന സിനിമയിലൂടെ താൻ സൗത്ത് ഇന്ത്യൻ ലേബലിൽ അറിയപ്പെടാൻ തുടങ്ങി.



2011ൽ ബേജവട എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, ഇയോബിന്റെ പുസ്തകം, മിലി, രണ്ട് പെൺകുട്ടികൾ, എന്നിവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. സുധീപ നായകനായി പുറത്തിറങ്ങിയ ഹെബ്ബൂളി എന്ന സിനിമയിലൂടെ ഒരു താരം കന്നടയിലും അരങ്ങേറി. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ആടുജീവിതം എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്.






Leave a Reply