

അജി പീറ്റർ തങ്കം എഴുതി നിസാം ബഷീർ സംവിധാനം ചെയ്തു ആസിഫ് അലി പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഒരു റൊമാന്റിക് കോമഡി ഡ്രാമ സിനിമ എന്ന നിലയിൽ പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്.



എല്ലാംകൊണ്ടും സിനിമ മികച്ചുനിന്നു എന്ന് വേണം പറയാൻ. ആസിഫ് അലി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെയായിരുന്നു ഈ സിനിമയിൽ കാഴ്ചവെച്ചത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സ്ലീവാച്ഛൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ആസിഫ് അലിക്ക് സാധിച്ചു.



മുമ്പ് സിനിമകളിൽ അഭിനയിച്ചെങ്കിലും കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് വീണ നന്ദകുമാർ. സ്ലീവാച്ഛന്റെ ഭാര്യ യായി റിൻസി എന്ന കഥാപാത്രത്തിലൂടെയാണ് താരം ഈ സിനിമയിൽ അഭിനയിച്ചത്. താരത്തിന്റെ പ്രകടനം പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തി എന്ന് വേണം പറയാൻ.



മലയാളം സിനിമ പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരം അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. താരം ഏതുതരത്തിലുള്ള കഥാപാത്രം സ്വീകരിക്കാൻ തയ്യാറാണ് എന്ന രൂപത്തിലാണ് അഭിമുഖത്തിൽ പറഞ്ഞത്.



അവതാരകൻ താരത്തോട്..
“ഏത് വരെയുള്ള വസ്ത്രം ധരിക്കാൻ ആണ് താല്പര്യം?
എന്ന ചോദ്യം ചോദിക്കുകയുണ്ടായി.
അതിനു താരം നൽകിയ മറുപടി ഇങ്ങനെയാണ്.
“ബിക്കിനി വരെ പോകാൻ ഞാൻ തയ്യാറാണ്. അതിന്റെ അപ്പുറത്തേക്ക് ഞാൻ തയ്യാറല്ല.”
തനി നാട്ടിൻപുറത്തുകാരിയായ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഉത്തരം കേട്ട് അൽഭുത പെട്ടിരിക്കുകയാണ് ആരാധകലോകം.



കടംകഥ എന്ന സിനിമയിലൂടെ ചെറിയ വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം തോട്ര എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച്. ഈ രണ്ടു സിനിമക്ക് ശേഷം ആണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ താരം അഭിനയിക്കുന്നത്. പിന്നീട് കോഴി പോര് എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു.



ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് എന്ന സിനിമയിലും താര ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഈയടുത്ത് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമയിലും താരം അഭിനയിച്ചു. അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി പുറത്ത് വരാൻ പോകുന്ന ഭീഷ്മപർവ്വം എന്ന സിനിമയിലും, ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന ഒരു 12th മാൻ എന്ന സിനിമയിലും താര പ്രത്യക്ഷപ്പെടുന്നുണ്ട്.







Leave a Reply