പ്രണയതകര്‍ച്ച തനിക്ക് വലിയ ആഘാതമായിരുന്നുവെന്നും ഏറെ കഷ്ടപ്പെട്ടാണ് താനതില്‍ നിന്നും മുക്തയായതെന്നുമാണ് നോറ പറയുന്നത്…

നടി മോഡൽ ഡാൻസർ പ്രൊഡ്യൂസർ സിംഗർ എന്നിങ്ങനെ സിനിമയിലെ ഒന്നിലധികം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നോറ ഫത്തെഹി. 2014 ൽ പുറത്തിറങ്ങിയ റോർ ദി ടൈഗർ ഓഫ് സുന്ദർബൻസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് കാനഡ കാരിയായ താരത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്ന കാര്യം തന്നെയാണ്. അഭിനയ മികവിലാണ് താരം അറിയപ്പെടുന്നത്. 2015 ൽ ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ ടെമ്പർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്നത്.

ബാഹുബലി എന്ന ബ്രഹ്മാണ്ട സിനിമയിലെ മനോഹരി എന്ന ഗാനത്തിലൂടെ താരം തമിഴിലും അഭിനയിച്ചു. ഹിന്ദി തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ താരം ഇതുവരെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ അവതരിപ്പിച്ചാലും നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

2015 ൽ പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഡബിൾ ബാരൽ , നിവിൻ പോളി നായകനായി പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലെ അഭിനയം ആണ് മലയാളികൾക്കിടയിൽ താരത്തിന് സ്ഥാനമുണ്ടാക്കിയത്. 2014 മുതൽ അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്ന താരം ഐറ്റം സോങ്ങുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം എന്ന പദവിയും താരത്തിന് ഉണ്ട്. ഏകദേശം 30 മില്യണിനടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയും കൂടിയാണ് താരം.

ഇപ്പോൾ താരം തുറന്നുപറയുന്നത് തന്റെ പ്രണയം തകർച്ചയെ കുറിച്ചാണ്. മുൻ കാമുകന്റെ പേര് താരം വെളിപ്പെടുത്തിയിട്ടില്ല എങ്കിലും കാമുകൻ തന്നെ ചതിച്ചു എന്നും താൻ വഞ്ചിക്കപ്പെട്ടു എന്നുമൊക്കെയാണ് താരം പറയുന്നത്. വഞ്ചിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്റെ കയ്യിൽ കാണിക്കാൻ തെളിവുകളൊന്നുമില്ല എന്നതാണ് വലിയ സങ്കടം എന്നും വലിയ ആഘാതം താരത്തിന് പ്രണയത്തകർച്ച ഏൽപ്പിച്ചിട്ടുണ്ട് എന്നും അതിൽ നിന്നും മുക്തമാകാൻ ഒരുപാട് കഷ്ടപ്പെട്ടു എന്നും താരം വ്യക്തമാക്കി.

Nora
Nora
Nora
Nora
Nora

Be the first to comment

Leave a Reply

Your email address will not be published.


*