

സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ സാധിച്ചിട്ടുണ്ട്. സ്ത്രീ കേന്ദ്രകഥാപാത്രങ്ങളായ ഒരുപാട് സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കിയത്.



മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും സജീവമായി നിലകൊണ്ടു. 37 വയസ്സ് ആണെങ്കിലും ഇന്നും പല യുവ നടിമാർക്ക് വെല്ലുവിളിയാണ് നയൻതാര. ഏതു വേഷവും കൈകാര്യം ചെയ്യാൻ തനിക്ക് ഇപ്പോഴും പറ്റുമെന്ന് ഇപ്പോഴത്തെ സിനിമകളിലൂടെ താരം തെളിയിച്ചിരിക്കുകയാണ്.



താരത്തിന്റെ സിനിമ ജീവിതം സംഭവബഹുലമാണ്. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രാവശ്യം വിവാദങ്ങളിൽ അകപ്പെട്ട താരമാണ് നയൻതാര. സൗത്ത് ഇന്ത്യൻ സിനിമ നടൻ ചിമ്പു മായുള്ള താരത്തിന്റെ പ്രണയം ഒരു സമയത്ത് വലിയ ചർച്ചയായിരുന്നു. പിന്നീട് സംവിധായകനും നടനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഡാൻസർ മാരിൽ ഒരാളായ പ്രഭുദേവയുമായുള്ള താരത്തിന്റെ അടുപ്പവും സിനിമാ ലോകത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.



ഇപ്പോൾ താരം സംവിധായകൻ വിഘ്നേഷ് ശിവൻ ന്റെ ഒപ്പമാണ് ജീവിതം മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയ്ക്ക് ശേഷം ആണ് ഇവർ രണ്ടുപേരും ഒരുമിച്ചത്. വിജയ് സേതുപതി നയൻതാര തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സിനിമ വിഘ്നേശ ശിവൻ നിർമ്മിച്ചത്.



ഇപ്പോൾ താരം ഒരു അഭിമുഖത്തിന് നൽകിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കല്യാണത്തെക്കുറിച്ച് അവതാരകൻ ചോദിച്ച സമയത്താണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
“വീട്ടുകാരുടെ പൂർണ സമ്മതത്തോടെ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളൂ, ഒളിച്ചോടി കല്യാണം കഴിക്കാൻ ഞാൻ ഇല്ല. എന്റെ വീട്ടുകാർ ഒളിച്ചോടി കല്യാണം കഴിക്കാൻ വേണ്ടി അല്ല എന്നെ വളർത്തിയത്” എന്നായിരുന്നു താരം അഭിമുഖത്തിൽ പറഞ്ഞത്. ‘എന്റെ ഈ പ്രസ്താവന പലരും പലരീതിയിലും വ്യാഖ്യാനിക്കും’ എന്നും താരം കൂട്ടിച്ചേർത്തു.



നടി പ്രൊഡ്യൂസർ ടെലിവിഷൻ അവതാരക മോഡൽ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നയൻതാര. 2018 ൽ ഫോബ്സ് ഇന്ത്യയുടെ ഇന്ത്യയിലെ 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിരുന്നു. സൗത്ത് ഇന്ത്യയിലെ ഏക നായികനടി ആയിരുന്നു താരം. രണ്ടായിരത്തി മൂന്നിൽ മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം 75 ൽ കൂടുതൽ സിനിമകളിൽ ഇതുവരെ അഭിനയിച്ചുകഴിഞ്ഞു.





Leave a Reply