

2005 ൽ ബ്ലെസി മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് മലയാള സിനിമയാണ് തന്മാത്ര. മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നയി എന്നും ആരാധകർ ചേർത്തുവെക്കുന്ന ഒന്നാണ് രമേശൻ നായർ എന്ന മോഹൻലാലിന്റെ ഈ സിനിമയിലെ കഥാപാത്രം.



പ്രശസ്ത എഴുത്തുകാരൻ പദ്മരാജൻന്റെ ഓർമ്മ എന്ന കഥയെ ആസ്പദമാക്കിയാണ് തന്മാത്ര എന്ന സിനിമ പുറത്തിറങ്ങിയത്. അൾഷിമേഴ്സ് രോഗം ആണ് ഈ സിനിമയിലെ കഥാവിഷയം. ഒരു പാട് അവാർഡുകൾ വാരിക്കൂട്ടാൻ ഈ സിനിമയ്ക്ക് സാധിച്ചു. അഞ്ചോളം കേരള സംസ്ഥാന അവാർഡുകൾ നേടാൻ ഈ സിനിമക്ക് സാധിച്ചു. മുതൽ മുടക്കിനും മൂന്നു മടങ്ങ് നേടി എന്നതും 150 ൽ കൂടുതൽ ദിവസം തിയേറ്ററുകളിൽ ഈ സിനിമ നിറഞ്ഞോടി എന്നതും എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ്.



മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ലാലേട്ടൻ സ്വന്തമാക്കി. ഇതിൽ മോഹൻലാലിന്റെ ഭാര്യയായി വെള്ളിത്തിരയിൽ ലേഖ എന്ന കഥാപാത്രത്തിലൂടെ അനശ്വരമാക്കിയ നടിയാണ് മീര വാസുദേവൻ. വളരെ മികച്ച പ്രകടനം ആണ് താരം ഈ സിനിമയിൽ കാഴ്ചവെച്ചത്. സിനിമയിൽ അവതരിച്ച ഓരോ കഥാപാത്രങ്ങളും പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ശ്രമിച്ചു എന്നത് സിനിമയുടെ പ്ലസ് പോയിന്റ് ആണ്.



ഈ സിനിമയ്ക്ക് ശേഷം മീരാ വാസുദേവൻ എന്ന നടിക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണ്. ഇതിന്റെ പിന്നിലെ കാരണം ആണ് താരം ഈ അടുത്ത് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. താരം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.



തന്മാത്ര എന്ന സിനിമക്ക് ശേഷം എനിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു പക്ഷേ ഏറ്റവും വലിയ പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഞാൻ എന്റെ മാനേജർ നെ കണ്ടുമുട്ടുന്നത്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നു അത്. എന്റെ കരിയർ തന്നെ ഇല്ലാതാക്കാനുള്ള കാരണം അദ്ദേഹമാണ്.



അദ്ദേഹത്തിന്റെ വ്യക്തി താല്പര്യങ്ങളുടെ ബലിയാട് ആയിരുന്നു ഞാൻ. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സിനിമകളിൽ എന്നെ അഭിനയിപ്പിച്ചു. പല സിനിമകളിൽ കഥ എന്തെന്നുപോലും ഞാൻ കേട്ടിരുന്നില്ല. അദ്ദേഹത്തെ വിശ്വസിച്ചു പല സിനിമകളിൽ അഭിനയിച്ചു. അദ്ദേഹത്തെ വിശ്വസിച്ച് പല സിനിമകളിൽ ഞാൻ ഡേറ്റ് നൽകി. പക്ഷേ എല്ലാ സിനിമകളും പരാജയപ്പെടുകയും ചെയ്തു.



പക്ഷേ പിന്നീടാണ് എനിക്ക് സത്യാവസ്ഥ മനസ്സിലായത്. ഈ കാലയളവിൽ പല പ്രശസ്ത സംവിധായകർ അവരുടെ സിനിമകളിൽ എന്നെ അഭിനയിപ്പിക്കാൻ വേണ്ടി എന്റെ മാനേജറെ സമീപിച്ചിരുന്നു. ഇദ്ദേഹം അവസരങ്ങൾ ഒക്കെ ഇല്ലാതാക്കി. മറ്റുപല നടിമാരെ എന്റെ മാനേജർ ആയിരിക്കേ അദ്ദേഹം റഫർ ചെയ്തു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.






Leave a Reply