ഫോറൻസികിലെ അമ്മയും മകളും😍 കിടിലൻ സ്റ്റെപ്പുകളുമായി താരങ്ങൾ…🔥 ഇൻസ്റ്റാഗ്രാം റീൽ വൈറൽ…

സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്നവരെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അവരുടെ ചെറിയ അനക്കങ്ങൾ പോലും പ്രേക്ഷകർക്ക് സോഷ്യൽമീഡിയ ഇടങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. വാട്സപ്പ് സ്റ്റാറ്റസുകളിലൂടെ ജീവിതത്തിന്റെ റൂട്ട് സുഹൃത്തുക്കളോട് പറയുന്നതു പോലെയാണത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് ഓരോരുത്തരും അവനവന്റെ കഴിവുകളും മറ്റു കാര്യങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസിൽ എപ്പോഴും ഡാൻസ് വീഡിയോകൾ തരംഗം സൃഷ്ടിക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാനും ഡാൻസ് ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾക്ക് സാധിക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് കിടിലൻ സ്റ്റെപ്പുകളും ആയി ഒരു ഡാൻസ് വീഡിയോ ആണ്.

മമ്ത മോഹൻദാസും തമന്ന പ്രമോദും പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. വളരെ മനോഹരമായാണ് രണ്ടുപേരെയും വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മമ്തയുടെ ബോഡി ഫ്ലെക്സിബിലിറ്റിയും ശാരീരിക ക്ഷമതയും ആരാധകർ പ്രശംസിക്കുന്നുണ്ട്. മമ്തക്കും അതു പോലെ വളർന്നുവരുന്ന ബാലതാരമായ തമന്നക്കും ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്.

ഫോറൻസിക് എന്ന സൂപ്പർഹിറ്റ് സിനിമയിൽ മമ്ത മോഹൻദാസിന്റെ മകളായി അഭിനയിച്ച അഭിനേത്രിയാണ് തമന്ന പ്രമോദ്. അടുത്തു പുറത്തിറങ്ങിയതും ഇറങ്ങാൻ ഇരിക്കുന്നതുമായ ഒരുപാട് ചിത്രങ്ങളിൽ താരത്തിന് വേഷങ്ങൾ ഉണ്ട്. ഫ്ലോറൻസിലെ അതിമനോഹരമായ അഭിനയത്തിലൂടെ ആണ് താരം തന്റെ അഭിനയ കരിയർ ആരംഭിച്ചത്. നാലാം ക്ലാസ് മുതൽ തന്നെ താരം നൃത്തം അഭ്യസിച്ചു വരുന്നുണ്ട്.

മലയാള സിനിമക്ക് വരും കാലത്ത് ബാലതാരമായും നായികയായും അഭിനയിക്കാൻ ഒരുപാട് മികവുകൾ ഉള്ള ഒരു താരത്തെ കൂടി ലഭിച്ചു എന്ന് വേണം പറയാൻ. ഫോറൻസിക് എന്ന സിനിമയിലെ അഭിനയ വൈഭവം നിരീക്ഷിക്കുമ്പോൾ ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരങ്ങൾ ലഭിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അഭിനയ മികവിനു കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

മലയാളത്തിലെ മുൻനിര നായകനടൻ മാരോട് കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും അവരോടെല്ലാം കട്ടക്ക് പിടിച്ചു നിൽക്കുകയും ചെയ്ത പ്രശസ്ത അഭിനേത്രിയാണ് മമ്ത മോഹൻദാസ്. തന്റെതായ അഭിനയ വൈഭവം കൊണ്ട് ഒരുപാട് വർഷമായി മലയാള സിനിമ ലോകത്ത് താരം സജീവമായി അഭിനയിക്കുന്നു. ഒരുപാട് മികച്ച ചിത്രങ്ങളിൽ താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Mamta
Mamta
Mamta
Mamta

Be the first to comment

Leave a Reply

Your email address will not be published.


*