

2018 ൽ എം പത്മകുമാർ സംവിധാനം ചെയ്ത ജോജുജോർജ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ജോസഫ്. ജോജു ജോർജ്ജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെയായിരുന്നു ജോസഫ് എന്ന സിനിമയിൽ കാഴ്ചവച്ചത് എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ സിനിമയും ഇതിലെ ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു.



ഈ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാധുരി ബ്രഗാൻസാ. ലിസമ്മ എന്ന കഥാപാത്രത്തിലൂടെയാണ് താരം ജോസഫിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പ് ഒരു സിനിമയിൽ താരം അഭിനയിച്ചെങ്കിലും, മലയാളിയുടെ മനസ്സിൽ ഇടം നേടിയത് ജോസഫ് എന്ന സിനിമയിലെ അഭിനയത്തിലൂടെ യാണ്.



താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന. ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരം ഈയടുത്ത് നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്.



താരത്തിനെതിരെ ഞരമ്പൻ കമന്റ് മായി വന്ന പലർക്കുമുള്ള ചുട്ടമറുപടി എന്ന നിലയിലാണ് താരം പ്രസ്താവന പുറത്തിറക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “പുരുഷന്മാർക്ക് നെഞ്ച് കാണിച്ചു നടക്കാം എങ്കിൽ സ്ത്രീകൾക്കും അതാകാം. കാണിച്ചാൽ തകർന്നു പോകുന്നതല്ല ആരുടെയും ചാരിത്ര്യം” എന്ന് താരം കൂട്ടിച്ചേർത്തു.



സിനിമയിൽ വരുന്നതിനു മുമ്പ് താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായി നില കൊണ്ടിരുന്ന സമയത്തിലെ താരത്തിന്റെ പല ഫോട്ടോകളും പിന്നീട് പലരും പ്രചരിപ്പിക്കുകയും ചെയ്തു. ബോൾഡ് വേഷങ്ങളിൾ ഉള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരുന്നത്. ഈ ഫോട്ടോക്ക് താഴെ പലരും മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് താരം പ്രതികരിച്ചത്.



2018 ൽ പുറത്തിറങ്ങിയ ഈ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടാമതായി ജോസഫ് എന്ന സിനിമയിലും താരം അഭിനയിച്ചു. പിന്നീട് പട്ടാഭിരാമൻ, ഇട്ടിമാണി മേഡ് ഇൻ ചൈന, അൽമല്ലു തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു.







Leave a Reply