ഈ ഒരു കാരണം കൊണ്ടാണ് വിവാഹം നടക്കാതിരിക്കുന്നത്… എനിക്കും മറ്റു സ്ത്രീകളെ പോലെ നല്ലൊരു കുടുംബജീവിതം ആഗ്രഹമുണ്ട്…

സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ലക്ഷ്മി ശർമ. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ ഇന്നും താരത്തിന് ആരാധകർ ഏറെയാണ്.

ഒരുപാട് വിജയകരമായ സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു ഏതുവേഷവും അനായാസം കൈകാര്യം ചെയ്യും എന്നുള്ളതു കൊണ്ട് തന്നെ താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു സജീവമായി സിനിമാ ലോകത്ത് അഭിനയിച്ചിരുന്ന കാലത്ത് ഒരു വർഷത്തിൽ തന്നെ ഒന്നിലധികം സിനിമകൾ താരത്തിന്റേതായി പുറത്തുവന്നിരുന്നു.

മലയാളത്തിലും തെലുങ്കിലും കന്നടയിലും ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പളുങ്ക്, നഗരം, പറയാൻ മറന്നത്, പെരുമാൾ, പാസഞ്ചർ, ദ്രോണ 2019 തുടങ്ങിയ സിനിമകൾ മലയാളത്തിൽ പുറത്തു വന്നവയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവ ആയിരുന്നു. അതുകൊണ്ട് തന്നെ ഒരുപിടി മലയാളി പ്രേക്ഷകർ ഇന്നും താരത്തെ ഇഷ്ടപ്പെടുന്നു.

പിന്നീട് സീരിയൽ മേഖലയിലേക്ക് താരം ചുവടുമാറി അവിടെയും ഒരുപാട് മിനിസ്ക്രീൻ പ്രേക്ഷകരെ താരത്തിന് ആകർഷിക്കാൻ കഴിഞ്ഞു ഏതുവേഷവും താരം നന്നായി കൈകാര്യം ചെയ്യും നിഷ്പ്രയാസം എല്ലാ ഭാവങ്ങളും പ്രകടിപ്പിക്കാനും താരത്തിനു സാധിക്കും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങൾ ആണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ അതുകൊണ്ട് മിനി സ്ക്രീൻ രംഗത്ത് ഒരുപാട് കൈയ്യടി താരം നേടി.

സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമായി ഇടപഴകുന്ന താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് സജീവമായ ഫോളോവേഴ്സ് ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട് ഇപ്പോൾ താരം പറയുന്ന വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്.

സിനിമ നടി എന്ന ഒറ്റക്കാരണത്താൽ ആണ് തന്റെ വിവാഹങ്ങളെല്ലാം മുടങ്ങുന്നത് എന്നും 2009 ൽ വിവാഹനിശ്ചയം വരെ വന്ന ഒരു ആലോചന മുടങ്ങി പോയതിൽ പിന്നെ നല്ല ആലോചനകൾ ഒന്നും വന്നിട്ടില്ല എന്നും താരം പറയുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ആവലാതി കൂടുന്നു എന്നത് എന്നതിന് സൂചനയായി താരത്തിന്റെ വാക്കുകൾ മനസ്സിലാക്കാം. തനിക്കും മറ്റു സ്ത്രീകളെ പോലെ നല്ലൊരു കുടുംബജീവിതം ആഗ്രഹമുണ്ട് എന്നും താരം പറയുന്നുണ്ട്.

Lakshmi
Lakshmi
Lakshmi

Be the first to comment

Leave a Reply

Your email address will not be published.


*