

മലയാള ചലച്ചിത്ര അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ അറിയപ്പെടുന്ന താരം ആണ് ഗ്രേസ് ആന്റണി. അതിനപ്പുറം ക്ലാസിക്കൽ നർത്തകിയുമാണ് താരം. താരത്തിന്റെ ആദ്യ ചിത്രം ഹാപ്പി വെഡിങ് ആയിരുന്നു. താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്. വളരെ മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.



അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. 2016 മുതൽ ആണ് താരം അഭിനയ ജീവിതത്തിൽ സജീവമായത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം തുടർച്ചയായി കൊണ്ടു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്.



കുമ്പളങ്ങി നൈറ്റ്സിലെ അഭിനയമാണ് താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രം എന്നാണ് കണക്കാക്കപ്പെടുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യ ആയിട്ടായിരുന്നു കുമ്പളങ്ങി നൈറ്റിൽ താരത്തിന്റെ റോൾ. അതിൽ പ്രേക്ഷക ശ്രദ്ധ ഉള്ള ഒരു കഥാപാത്രത്തെ വളരെ മികച്ച രൂപത്തിൽ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചു.



പലരും താരത്തെ ഇപ്പോഴും ഓർക്കപ്പെടുന്നത് ഹാപ്പി വെഡിങ് സിനിമയിലെ റാഗിംഗ് സീനിലൂടെയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഒരിക്കലും മലയാളി പ്രേക്ഷകർ ആ സീൻ മറക്കില്ല. അതുപോലെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലും മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം പ്രേക്ഷകർക്ക് സമ്മാനിക്കുകയുണ്ടായി.



ഹാപ്പി വെഡിങ് ലെ അഭിനയം വലിയ പ്രേക്ഷക പിന്തുണ താരത്തിന് നേടിക്കൊടുത്തു. തമാഷ, ഹലാൽ പ്രണയകഥ, സാജൻ ബേക്കറി എന്നീ സിനിമകളിലൊക്കെ താരം മികവിൽ തന്നെ വേഷങ്ങൾ കൈകാര്യം ചെയ്തു. ശേഷം അഭിനയിച്ച സിനിമകളിലൂടെയും പ്രേക്ഷക പ്രീതി നിലനിർത്തുന്ന തരത്തിൽ മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിനെ വാക്കുകൾ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.



തന്നെ ഇത്രത്തോളം പ്രശ്സ്തയാക്കിയത് സന്തോഷ് പണ്ഡിറ്റ് ആണെന്നാണ് താരം പറയുന്നത്. കാരണമാവും താരം തന്നെ പറയുന്നുണ്ട്. ഹാപ്പി വെഡിങ്ങിലെ റാഗിങ് സീനിൽ ഹരിമുരളീരവം എന്ന പാട്ടാണ് ശെരിക്കും പാടേണ്ടോയിരുന്നത് പക്ഷെ ആ പാട്ട് പാടാൻ തനിക്ക് കഴിയാത്തത് കൊണ്ട് രാത്രി ശുഭരാത്രി എന്ന പാട്ടാണ് ഞാൻ പാടിയത് എന്നാണ് താരം പറഞ്ഞത്.



ഹരിമുരളീരവം തനിക്ക് അറിയില്ല എന്നും ഞാൻ രാത്രി ശുഭരാത്രി എന്ന പാട്ട് പാടട്ടെ എന്ന് ചോദിച്ചപ്പോൾ ആർക്കും ആ പാട്ട് അറിയില്ലായിരുന്നു എന്നും അപ്പോൾ ഞാൻ അത് പുതിയ സിനിമയിലെ പാട്ടാണ് എന്ന് പറഞ്ഞു എന്നും താരം വുക്തമാക്കി. അത് സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലെ പാട്ടായിരുന്നു എന്നും അദ്ദേഹം ഇല്ലായിരുന്നെങ്കിൽ എന്നെ ആരും അറിയാതെ പോകുമായിരുന്നു എന്നും താരം പറഞ്ഞു.






Leave a Reply