സമന്ത ഹാപ്പിയാണ്! വിവാഹ മോചനത്തിന് ശേഷം ഗോവയിൽ നിന്നുള്ള അടിപൊളി ഹാപ്പിനെസ് ഫോട്ടോകൾ പങ്കുവെച്ച് സാമന്ത….

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് സാമന്ത. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ ആണ് സജീവമായി നിലകൊള്ളുന്നത്. 2010 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇപ്പോഴും സൗത്ത് ഇന്ത്യൻ സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ്. 34 വയസ്സ് ആയെങ്കിലും ഇപ്പോഴും താരം ബോൾഡ് ഹോട്ട് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ടുനിൽക്കുന്നു.

താരം സോഷ്യൽ മീഡിയയിൽ പല പ്രാവശ്യം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചയായി മാറിയിരുന്നു. മറ്റൊരു തെലുങ്ക് സിനിമ താരം നാഗചൈതന്യ ആണ് താരം വേർതിരിഞ്ഞ ഭർത്താവ്. 2017 ൽ ഒരുമിച്ച് ജീവിതമാരംഭിച്ച ഇവർ 2021 ൽ വേർപിരിയുകയുണ്ടായി.

താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊള്ളന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടുന്നത്.

താരത്തിന്റെ ഹോട്ട് ആൻഡ് ബോർഡ് വേഷങ്ങളിൽ ഉള്ള പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ഗോവയിൽ നിന്നുള്ള അടിപൊളി ബോൾഡ് ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

2010 ൽ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് മുൻഭർത്താവ് നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ യാ മായ ചെസവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ആദ്യമായി പ്രധാന വേഷത്തിലും, തെലുങ്കിലും അരങ്ങേറി. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ഐറ്റം ഗാനങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.

Samantha
Samantha
Samantha
Samantha
Samantha
Samantha

Be the first to comment

Leave a Reply

Your email address will not be published.


*