

മലയാള സിനിമ മേഖലയെ തന്നെ ഇളക്കി മറിച്ച ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ വലിയ ആരാധക വൃന്തത്തെ നേടിയ താരമാണ് വീണ നന്ദകുമാർ. മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് ഈ ഒരൊറ്റ സിനിമ കൊണ്ട് കഴിഞ്ഞു.



2017 ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. തിരിച്ചറിയാനും ആരാധകർ കൂടാനും കെട്യോളിലെ അഭിനയം കൊണ്ടാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ താരം വളരെ പെട്ടന്ന് നേടിയെടുത്തു.



കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. മലയാളത്തിൽ അതുവരെ പുറത്തു വരാത്ത ഒരു ടോൺ ആണ് സിനിമക്കുള്ളത്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.



മലയാളത്തിനു പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോര്, ലൗ എന്നീ സിനിമകളിൽ താരം മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ഈ അടുത്ത് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം, മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ പോകുന്ന ഭീഷ്മപർവ്വം എന്ന സിനിമകളിലും താരത്തിന് വേഷം ഉണ്ട്.



താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും താരം അഭിമുഖങ്ങളിൽ വെട്ടി തുറന്നു പറയാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ്. ഫിറ്റ്നസ് ഫ്രീക് ആയാണ് താരത്തെ ഫോട്ടോകളിൽ കാണുന്നത്. വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ താരംഗമായിരുന്നു.







Leave a Reply