

2012 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിക്കൊടുത്ത താരമാണ് വരലക്ഷ്മി ശരത്കുമാർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.



തമിഴ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമ താരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാർ.



സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഒരു മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.



വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വർക്കൗട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളത്. ഒരു മില്യനിൽ കൂടുതൽ പേർ ഈ വീഡിയോ ഇതിനകം ഇൻസ്റ്റാഗ്രാമിൽ കണ്ടുകഴിഞ്ഞു. ഇതുപോലെയുള്ള റീൽസ് വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ സാധാരണയായി പങ്കുവയ്ക്കാറുണ്ട്.



2003 ൽ ശങ്കർ സിനിമയിൽ വരെ താരത്തിന് ലീഡ് റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. പക്ഷേ താരം അച്ഛൻ ശരത്കുമാർ നിരാകരിച്ചതിന്റെ ഫലമായി വിട്ടുനിന്നു. പിന്നീട് 2012 ലാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. അതിന് മുമ്പ് പല സിനിമകളിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. പിന്നീട് വിഘ്നേഷ് ശിവൻ സിനിമയായ പോടാ പോടീ ലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.



താരം മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. 2016 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കസബ യിലെ അഭിനയിച്ചതോടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്. പിന്നീട് കാറ്റു, മാസ്റ്റർപീസ് തുടങ്ങിയ മലയാള സിനിമകളിലും താരം അഭിനയിച്ചു.







Leave a Reply