

മലയാള സിനിമ ലോകത്തിന് ലഭിക്കുന്ന പുതുമുഖങ്ങൾ പോലും വലിയ അഭിനയ മികവും സൗന്ദര്യവും പ്രകടിപ്പിക്കുന്നവരാണ് അക്കൂട്ടത്തിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു താരമാണ് തൻവി റാം. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ താരത്തിന് കഴിഞ്ഞു. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.



അമ്പിളി എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് താരത്തെ പരിചയമുണ്ട്. കാരണം 2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു താരം.അതില്‍ മിസ്സ് വിവീഷ്യസ് എന്ന സബ്ടൈറ്റില്‍ കിട്ടുകയും ചെയ്തു. അഭിനയ മികവിനൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യം കൂടി ആയപ്പോഴാണ് വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞത്.



പഠനശേഷം ബംഗ്ലൂരില്‍ ഒരു പ്രമുഖ ബാങ്കില്‍ താരം ജോലി ചെയ്തിട്ടുണ്ട്. ആറുവര്‍ഷത്തോളം ബാങ്കിൽ ജോലി ചെയ്തതിനുശേഷമാണ് അഭിനയം മേഖലയിലെക്ക് തന്റെ കരിയറിനെ വഴി തിരിച്ചുവിടുന്നത്. അഭിനയ മേഖലയിലേക്ക് കടന്നു വന്ന ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ ആകർഷിക്കുന്ന തരത്തിൽ വളരെ വൈഭവത്തിൽ ആണ് താരം കഥാപാത്രത്തെ സമീപിച്ചത്.



സൗബിന് ഷാഹിര്‍, നവീന്‍ നസീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ അമ്പിളിയാണ് അഭിനയിച്ച ആദ്യ ചിത്രം. മികച്ച പ്രേക്ഷക അഭിപ്രായം നേടിയ സിനിമയാണ് അമ്പിളി അതിൽ പ്രധാനവേഷം കൈകാര്യം ചെയ്യാനും ലഭിച്ച വേഷത്തെ പ്രേക്ഷകർക്ക് ജീവിതമാകുന്ന തരത്തിൽ ആഴത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഒരുപാട് ആരാധകരെ ആണ് ആ ഒരു ഒറ്റ സിനിമകൊണ്ട് താരം നേടിയത്.



പിന്നീട് താരം പ്രധാന വേഷം കൈകാര്യം ചെയ്ത കപ്പേള എന്ന സിനിമയും പ്രേക്ഷകർക്കിടയിൽ വലിയ പ്രീതി നേടിയിരുന്നു. കപ്പേള എന്ന സിനിമയിലെ താരത്തിനെ അഭിനയത്തിനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാൻ സാധിച്ചു. ഇനിയും വരാനിരിക്കുന്ന ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ താരം അഭിനയിച്ചിട്ടുണ്ട് ഓരോ സിനിമയുടെയും റിലീസിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്.



സമൂഹമാധ്യമങ്ങളിൽ എല്ലാം തരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട് സമൂഹമാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവെക്കുന്ന പോസ്റ്റുകളും എല്ലാം വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. ഇപ്പോൾ താരത്തിനെ കുറിച്ചുള്ള ഒരു വാർത്തയാണ് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്.



താരവും സുഹൃത്തുക്കളും ചേർന്ന് വയനാട് ട്രിപ്പ് പോയി എന്നും അതിനുശേഷം അവിടെ വച്ചുണ്ടായ ചെറിയ ഒരു അപകടവും എല്ലാം ചേർത്ത് ഒരു ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി താരം തന്നെ അപ്ലോഡ് ചെയ്തിട്ടുണ്ട്. അഭിനേത്രികൾ ആയ അപർണ ദാസ് ആത്മീയ തുടങ്ങിയവരോടൊപ്പം ആണ് താരം വയനാട് പോയിട്ടുള്ളത്. ട്രം പോളിങ് ജമ്പിങ് ബെഡിൽ ചാടിക്കളിക്കുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്.



അതിനുശേഷമുള്ള ഓരോ കാര്യങ്ങളും വീഡിയോയിൽ വ്യക്തമാണ് ഐശ്വര്യലക്ഷ്മി താരത്തിന്റെ കാലു തടവി കൊടുക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ചാടുന്ന സമയത്ത് കാലം മടങ്ങിപ്പോവുകയും ട്വിസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്. ഹോസ്പിറ്റലിൽ പോയി ബാൻഡേജ് ചെയ്തതും എല്ലാം വീഡിയോയിൽ ഉണ്ട്. എന്തായാലും ആരാധകർ താരത്തിന്റെ പെട്ടെന്നുള്ള രോഗമുക്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഇപ്പോൾ.






Leave a Reply