നാല് തലമുറകൾ 😍… അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ പകർത്തി സൗഭാഗ്യയും കുടുംബവും…

സോഷ്യൽ മീഡിയ സെലിബ്രേറ്റി ആണ് സൗഭാഗ്യ വെങ്കിടേഷ്. താരം അറിയപ്പെടുന്ന ഒരു ഡാൻസർ ആണെങ്കിൽ കൂടെയും സെലിബ്രേറ്റി പദവി താരത്തിന് ലഭിച്ചതും താരം ഒരു ജനകീയ താരമായി മാറിയതും സോഷ്യൽ മീഡിയയിലൂടെയുള്ള താരത്തിന് ഇടപെടലുകൾ മൂലമാണ്. ടിക്ടോക്കിലൂടെയും മറ്റും താരം പങ്കുവെച്ച് ഡബ്സ്മാഷ് വീഡിയോയിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്.

താരത്തിന്റെ വീഡിയോകൾ അപ്‌ലോഡ് ചെയ്ത നിമിഷങ്ങൾക്കകം ആണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമെല്ലാം തരംഗം സൃഷ്ടിക്കാറുള്ളത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എല്ലാം അത്രത്തോളം വലിയ ഒരു ആരാധകവൃന്ദം താരത്തിണ് ഉണ്ടായതുകൊണ്ട് തന്നെയാണ് ഇത്. വലിയ കലാ പിന്തുണ പാരമ്പര്യമായി തന്നെ താരത്തിനുണ്ട്. അച്ഛനുമമ്മയും അറിയപ്പെടുന്ന ഡാൻസറാണ്.

മുതുമുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താര കല്യാനും മിനിസ്ക്രീൻ ബിഗ് സ്ക്രീനിൽ എല്ലാം തിളങ്ങിനിൽക്കുന്ന അഭിനേത്രികളും ആണ്. ഡാൻസ് എന്നതിനപ്പുറത്തേക്ക് ഡബ്സ്മാഷ് വീഡിയോയിലൂടെയാണ് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം കരസ്ഥമാക്കുന്നത്. താരം തന്റെ ആദ്യ ഡബ്സ്മാഷ് വീഡിയോ അപ്ലോഡ് ചെയ്യുന്നത് 2016 ലാണ്. പിന്നീടങ്ങോട്ട് ഡബ്സ്മാഷ് വീഡിയോകളുടെ ഒരു ചാകര തന്നെയായിരുന്നു.

കഴിഞ്ഞ വർഷമാണ് താരത്തിന്റെ വിവാഹം നടന്നത്. അർജുൻ സോമശേഖരൻ ആണ് താരത്തിന്റെ ഭർത്താവ്. മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ അർജുൻ സോമശേഖരൻ താരത്തോടൊപ്പം ചേർന്നതിൽ ആരാധകർക്ക് വലിയ ആരവം ആയിരുന്നു. ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന ചക്കപ്പഴം എന്ന വ്യക്തി സീരീസിൽ ശിവൻ എന്ന കഥാപാത്രത്തെ താരം വളരെ മനോഹരമായാണ് അവതരിപ്പിച്ചത്.

ഇരുവരുടെയും വിവാഹം വളരെ ആരവത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുകയും വിവാഹചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു വലിയ സ്വീകരണമാണ് അതിനുശേഷവും ഇവർക്ക് ലഭിച്ചു കൊണ്ടിരുന്നത്. അടുത്തിടെയാണ് ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഗർഭിണിയായതു മുതൽ പ്രസവിക്കുന്നത് വരെയുള്ള ഓരോ സന്തോഷങ്ങളും താരം മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോ കണ്ട് ആരാധകർ അത്ഭുതപെട്ടിരിക്കുകയാണ്. 4 തലമുറകൾ ഒന്നിച്ച് ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ചെറിയ കുഞ്ഞ് സുദർശന, അമ്മ സൗഭാഗ്യ വെങ്കിടേഷ്, താരത്തിന്റെ അമ്മ താരാകല്യാൺ, മുത്തശ്ശി സുബ്ബലക്ഷ്മി എന്നിവരുൾപ്പെടുന്ന ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെപ്പെട്ടെന്നാണ് ഫോട്ടോകൾ വൈറലായത്.

Sowbhagya
Sowbhagya
Sowbhagya
Sowbhagya
Sowbhagya

Be the first to comment

Leave a Reply

Your email address will not be published.


*