

ഇപ്പോൾ കേരളക്കരയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് മിന്നൽ മുരളി. അഞ്ചു വ്യത്യസ്ത ഭാഷകളിലായി ഇറങ്ങിയ മലയാള സിനിമ ഇന്ത്യയിലൊട്ടാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരം ടോവിനോ നായകനായി പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് ബസിൽ ജോസഫ് ആണ്.



സംവിധായകനെന്ന നിലയിൽ ബസിൽ ജോസഫ് പുറത്തിറക്കിയ മൂന്ന് സിനിമകളും സൂപ്പർ ഹിറ്റ് എന്നുള്ളത് എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. കുഞ്ഞിരാമായണം, ഗോദ എന്ന സിനിമയ്ക്ക് ശേഷം മിന്നൽ മുരളിയും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയാണ് മിന്നൽ മുരളി. എല്ലാംകൊണ്ടും സിനിമ മികച്ചുനിന്നു എന്ന് വേണം പറയാൻ.



സിനിമയിലെ ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട ടോവിനോയോടൊപ്പം കട്ടക്ക് കൂടെ നിന്ന്, അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വില്ലൻ കഥാപാത്രം ഷിബു മലയാളി മനസ്സുകളെ കീഴടക്കി കഴിഞ്ഞു. ശ്യാം സോമസുന്ദരൻ ആണ് ഷിബു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്.



സിനിമയിൽ പ്രത്യക്ഷപ്പെട്ട ഒട്ടുമിക്ക എല്ലാ കലാകാരന്മാരും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എടുത്തു പറയേണ്ടത് ബ്രൂസിലി ബിജി എന്ന കഥാപാത്രത്തിലൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഫെമിന ജോർജ് ആണ്. ഒപ്പം വളരെ ഇമോഷണൽ ആയി തന്നിൽ ഏൽപ്പിച്ച കഥാപാത്രം മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച ഷെല്ലി കിഷോറും.



ഉഷ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ മിന്നൽ മുരളി എന്ന സിനിമയിലൂടെ അനശ്വരമാക്കാൻ ഷെല്ലി കിഷോർ ന്ന് സാധിച്ചു. മിനി സ്ക്രീനിലൂടെ മലയാളി മനസ്സുകളെ കീഴടക്കി പിന്നീട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഷെല്ലി കിഷോർ. മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രം എന്താണ് ആഗ്രഹിക്കുന്നത്, അത് പൂർണ്ണമായും 100% മികവോടെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചു.



മിനിസ്ക്രീനിലെ മിന്നും താരമാണ് ഷെല്ലി കിഷോർ. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കുങ്കുമപ്പൂവിലെ ശാലിനി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയത്. പരസ്പരം, എന്റെ മാതാവ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകളാണ്. മലയാള സിനിമയ്ക്ക് പുറമേ തമിഴ് ഹിന്ദി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് വരെ താരത്തിന് ലഭിച്ചിട്ടുണ്ട്.




Leave a Reply