

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നു വന്ന ഇപ്പോൾ നായികയായും തിളങ്ങി നിൽക്കുന്ന താരമാണ് സനുഷ സന്തോഷ്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ചെറുപ്പത്തിൽ തന്നെ പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ താരം നായികയായി എത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് ഓരോവർഷവും പ്രേക്ഷകർ സ്വീകരിച്ചത്.



ബേബി സനുഷ എന്നാണ് ഇപ്പോഴും ആരാധകർക്കിടയിൽ താരത്തിന് വിളിപ്പേര്. കാരണം ചെറുപ്പത്തിൽ ചെയ്ത കഥാപാത്രങ്ങൾ ഓരോന്നും ആഴത്തിൽ പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് നായികയായി താരം വന്ന മിസ്റ്റർ മരുമകൻ എന്ന സിനിമ നിറഞ്ഞ കയ്യടികളോടെയാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ടത്.



അഭിനയ വൈഭവം തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത ചെറുപ്പം മുതൽ ഇപ്പോഴും താരം അതിനെ മൈന്റൈൻ ചെയ്യുന്നത് കൊണ്ട് തന്നെ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്. ഏത് വേദിയിൽ പ്രത്യക്ഷപ്പെട്ടാലും ആരവങ്ങൾ അതു കൊണ്ടാണ് കേൾക്കുന്നതും. സ്റ്റാർ മാജിക്ക് വേദിയിൽ വെച്ച് സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്ത വളരെ ആഹ്ലാദത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.



മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട് സൂപ്പർ സ്റ്റാറുകളുടെ കൂടെ എല്ലാം കട്ടക്ക് അഭിനയിക്കാനും താരത്തിന് ഭാഗ്യം ലഭിച്ചു. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഏത് സിറ്റുവേഷനോടും വളരെ പെട്ടെന്ന് ഇണങ്ങാനും താരത്തിന് സാധിക്കും എന്നുള്ളത് കൊണ്ട് തന്നെ മലയാള സിനിമയിൽ താരത്തിന് അവസരങ്ങൾ ഏറെയാണ്.



സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ് കോവിഡ കാലത്തും അല്ലാതെയും തനിക്ക് ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ താരത്തിന് നൽകാറുള്ളത്. താരം ഈയടുത്തായി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തു.



ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരം ക്രിസ്മസ് ദിന ആഘോഷവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫോട്ടോകളാണ്. സ്റ്റാർ മാജിക് വേദിയിൽ ക്രിസ്മസ് ദിനാഘോഷ എപ്പിസോഡിൽ വന്ന ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. ചുവന്ന കുട്ടി ഉടുപ്പിൽ ലിറ്റിൽ സിൻഡ്രല്ല ആയാണ് താരം ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ രേഖപ്പെടുത്തുകയും ചെയ്യുന്നു.







Leave a Reply