തയ്യൽക്കാരനിൽ നിന്നും, സഹോദരന്റെ സുഹൃത്തിൽ നിന്നും ലൈം ഗിക അതിക്രമങ്ങൾ ഉണ്ടായി.. അന്ന് പറയാൻ ഭയന്നു… ദുരനുഭവം പങ്കുവെച്ച് താരം

ഹിന്ദി സിനിമകളിലും ടെലിവിഷൻ ഷോകളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നീനാ ഗുപ്ത. 1982 മുതൽ താരം സിനിമാ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന്റെ അഭിനയ മികവിന് സാധിച്ചിട്ടുണ്ട്. സഹനടിയുടെ റോളിലാണ് താരം ഇപ്പോഴും തിളങ്ങുന്നത്.

നടി എന്നതിനൊപ്പം ടെലിവിഷൻ ഷോകളുടെ സംവിധായിക ആയും താരം തിളങ്ങുന്നു. ചലച്ചിത്ര മേഖലയിൽ ഒരുപാട് അഭിനയത്തിനുള്ള അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. പഠന മേഖലയിലും താരം തിളക്കമുള്ള വ്യക്തിത്വമാണ്. സംസ്കൃതത്തിൽ എം എയും എംഫിലും താരം നേടി. ഇതിനപ്പുറം ന്യൂ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ താരം പഠിക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ് താരത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും ഫോട്ടോകൾ വീഡിയോകൾ എല്ലാം ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട്. ഇന്റർനാഷണൽ ലെവലാണ് താരത്തിന് എന്നുള്ളതു കൊണ്ട് തന്നെ താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്ന് തരംഗമാകുന്നു. ഇപ്പോൾ താരം തന്റെ ജീവിതത്തിൽ ഉണ്ടായ ചില ലൈംഗിക ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒരു കണ്ണ് ഡോക്ടറെ ഒരിക്കൽ കാണാൻ പോയ അവസരത്തിൽ തന്നെ പരിശോധിച്ചതിനെ തുടർന്ന് കണ്ണിനോട് യാതൊരു ബന്ധവുമില്ലാത്ത മറ്റു ശരീരഭാഗങ്ങൾ സ്പർശിക്കുകയും മറ്റും ചെയ്തു എന്നും ഒന്നും പറയാനാവാതെ നിസ്സഹായാവസ്ഥയാണ് തനിക്ക് ഉണ്ടായത് എന്നും താരം തുറന്നു പറയുന്നുണ്ട് അതെ ഡോക്ടർ നിന്ന് തന്നെ വീണ്ടും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു.

ഇതുകൂടാതെ തന്റെ പതിനാറാമത്തെ വയസ്സിൽ തന്റെ സഹോദരന്റെ സുഹൃത്തിൽ നിന്നും ഇതുപോലെ ഒരു അനുഭവം ഉണ്ടായി എന്നും താരം പറയുന്നു. ആ സുഹൃത്തിന്റെ വിവാഹം കഴിഞ്ഞ ഉടനെ ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് എന്നും ആ കുടുംബത്തിന് മാനഹാനി ഉണ്ടാകാത്ത രൂപത്തിൽ ഞാൻ അതിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത് എന്നും താരം പറഞ്ഞു. ഇത്തരം വിഷയങ്ങൾ തുറന്നു പറയാൻ തന്നെ മടിയായിരുന്നു എന്നും താരം പറയുന്നുണ്ട്.

ഇതുപോലെ മറ്റൊരു ദുരനുഭവമുണ്ടായത് തയ്യൽ കാരന്റെ അടുത്ത് നിന്നാണ് എന്നും അമ്മ നിരന്തരം അയാളുടെ അടുത്തേക്ക് തുണി വാങ്ങാനും തയ്പ്പിക്കാനും തന്നെ പറഞ്ഞു വിടാറുണ്ട് എന്നും താരം പറയുന്നു പോകാൻ വിസമ്മദിച്ചാൽ അമ്മ കാരണം ചോദിക്കുമെന്നും അതിന് ഇങ്ങനെ ഒരു കാരണം പറയാൻ അന്ന് മടിയായിരുന്നു എന്നും താരം പറയുന്നു. എന്തായാലും താര ത്തിന്റെ വാക്കുകൾ ആരാധകർ വലിയ തോതിൽ ഏറ്റെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*