

സൗത്ത് ഇന്ത്യൻ സിനിമ ലോകത്തിൽ ബേബി നയൻതാര എന്ന് അറിയപ്പെടുന്ന താരമാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം അഭിനയിച്ചു കഴിഞ്ഞു. എല്ലാ വേഷത്തോടും വളരെ പെട്ടെന്ന് ഇടപഴകാൻ താരത്തിന് കഴിയുന്നത് കൊണ്ട് തന്നെയാണ് താരത്തിന് സിനിമകളിലേക്ക് ക്ഷണം വരുന്നത്.



മികച്ച ബാലതാരത്തിനുള്ള 2006 ലെ സത്യൻ മെമ്മോറിയൽ അവാർഡ് താരത്തിന് ലഭിച്ചത് കിലുക്കം കിലുകിലുക്കം എന്ന ആദ്യസിനിമയിലെ അത്യുഗ്രൻ പെർഫോമൻസിന് ആയിരുന്നു. അഭിനയത്രി എന്നതിനപ്പുറത്തേക്ക് മോഡലിംഗ് രംഗത്തും താരം തിളങ്ങിനിൽക്കുന്നു. ഒട്ടനവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ മോഡലിംഗ് മേഖലയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.



2005 മുതൽ താരം സിനിമ അഭിനയം മേഖലയിൽ സജീവമാണ് ഒരുപാട് സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞു ഏതുവേഷവും അനായാസം കൈകാര്യം ചെയ്യുകയും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ എല്ലാം പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്മയത്വം ഉള്ള അഭിനയ പ്രഭാവമാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.



അഭിനയത്തിനും മോഡലിങ്ങിലും പുറമേ താരം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ചെന്നൈ സിൽക്സ്, RMKV സിൽക്സ്, സിൽവർ സ്റ്റോം പാർക്ക് എന്നിവയുടെ പരസ്യങ്ങൾ എല്ലാം ഇപ്പോഴും പ്രശസ്തമാണ്. കിലുക്കം കിലുകിലുക്കം എന്ന സിനിമയ്ക്ക് പുറമേ ലൗഡ്സ്പീക്കർ ട്രിവാൻഡ്രം ലോഡ്ജ് മറുപടി എന്നീ സിനിമകളിലെ താരത്തിന്റെ പ്രകടനവും ഉഗ്രൻ ആയിരുന്നു.



സമൂഹ മാധ്യമങ്ങളെല്ലാം താരം സജീവമായി ഇടപെടാറുണ്ട് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം കണ്ട് ബേബി നയൻതാര യിൽ നിന്നും മാറി നായികയാവാനുള്ള ഒരുക്കത്തിലാണ് താരം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.



സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും ഫോളോവേഴ്സും ഉള്ള താരത്തിന് ഫോട്ടോകൾ എപ്പോൾ പോസ്റ്റ് ചെയ്താലും വൈറലാണ്. ക്രിസ്മസ് ദിനാഘോഷവും ആയി ബന്ധപ്പെട്ട് താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡു ചെയ്ത ഫോട്ടോകളാണ് ഇപ്പോൾ വൈറലാകുന്നത്. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകൾ കാണപ്പെടുന്നത്.






Leave a Reply