അഴക് 😍💕 സാരിയിൽ ഇത്രത്തോളം അഴകായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല… ജൂഹിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു…

മലയാളം മിനി സ്ക്രീൻ രംഗത്ത് തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് ജൂഹി റുസ്തഗി. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലെ മികച്ച അഭിനേത്രി താരമായിരുന്നു. പരമ്പരയിൽ ബാലുവിനെ മൂത്തമകളായാണ് താരം അഭിനയിച്ചിരുന്നത് വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഈ വേഷത്തിലൂടെ താരം നേടിയിട്ടുണ്ട്.

അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്. കേരളകലാമണ്ഡലത്തിൽ താരം ഒരുപാട് വർഷക്കാലം നൃത്തം അഭ്യസിച്ചിട്ടുണ്ട്. സ്കൂൾ കോളേജ് പഠനകാലത്ത് ഉള്ള മത്സരങ്ങളിലും താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിരുന്നു അങ്ങനെയാണ് ഉപ്പും മുളകും എന്ന പരമ്പരയിലേക്ക് താരം എത്തുന്നത്.

ഒരു കൗമാര കാലത്തുള്ള പെൺകുട്ടിയുടെ ജീവിതം വളരെ മനോഹരമായാണ് താരം പരമ്പരയിൽ അഭിനയിച്ചത്. ഇതിനോടകം താരം ഒരുപാട് ടെലിവിഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കോമഡി സൂപ്പർ നൈറ്റ് ശ്രീകണ്ഠൻനായർ ശോ തുടങ്ങിയവ അവയിൽ ശ്രദ്ധേയമായവയാണ്. താരത്തിനു സജീവമായി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കെടുക്കുന്ന എപ്പിസോഡുകളും വൈറൽ ആവാറുണ്ട്.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇപ്പോൾ താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട് ഒരുപാട് ക്ഷണം ലഭിച്ചിട്ടും തന്റെ പഠനത്തിലൂടെ മുന്നോട്ടു പോകണം എന്നാണ് താരമിപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് പുതിയ പ്രോജക്ടുകൾ ഒന്നും താരമിപ്പോൾ ഏറ്റെടുക്കുന്നില്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ. മലയാളസിനിമയിൽ താരം പ്രത്യക്ഷപ്പെടുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ആരാധകരുള്ളതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട് ഈയിടയ്ക്ക് താരത്തിന് അമ്മയുടെ വിയോഗവാർത്ത വളരെ അധികം ആഘാതം പ്രേക്ഷകരിൽ ഏൽപ്പിച്ചിരുന്നു.

അതിനുശേഷം താരം എരിവും പുളിയും എന്നാ പരിപാടിയിൽ അഭിനയിക്കുന്നു എന്ന വാർത്ത ആരാധകർക്ക് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ താരം സാരിയിൽ അഴകായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത് താരം ഇതിനുമുമ്പ് സാരിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ഇത്രത്തോളം അഴകായി ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർക്ക് ഇപ്പോൾ പറയാനുള്ളത്.

Juhi
Juhi
Juhi
Juhi

Be the first to comment

Leave a Reply

Your email address will not be published.


*