

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഇനിയ. 2005 ൽ പുറത്തിറങ്ങിയ സൈറ എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയത്തിലെ മികവാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.



2005 മുതൽ താരം അഭിനയ രംഗത്ത് സജീവമായി തുടങ്ങുന്നത്. 2010 ൽ പുറത്തിറങ്ങിയ പടകശാലായി എന്ന സിമിമയിലൂടെ താരം തമിഴിലും അരങ്ങേറി. തൊട്ടടുത്ത വർഷം 2011 ൽ വാഗയി സൂടാ വാ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു.



തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെയാണ് താരം നേടിയത്. മലയാളത്തിനും തമിഴിനും പുറമേ ഇപ്പോൾ താരം കന്നഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. JKS സംവിധാനം ചെയ്ത ബഹുഭാഷ സിനിമയായ അലോണിലൂടെയാണ് താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചത്. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് താരം കൂടുതൽ സിനിമകൾ ചെയ്യുന്നത്.



ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. ഒരുപാട് ടിവി റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും മത്സരാർത്ഥിയായും താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഒരുപാട് കഴിവുകൾ സിനിമാ മേഖലയിൽ തന്നെ താരത്തിന് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.



സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലരലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.



അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ഓരോ ആഘോഷങ്ങൾക്ക് വേണ്ടിയും ഫോട്ടോഷൂട്ടുകൾ നടത്തുന്ന സമയമാണ്. ക്രിസ്മസിന്റെ ഫോട്ടോഷൂട്ട് തിരക്കിലാണ് എല്ലാവരും. താരവും താരത്തിന്റെ സഹോദരിയും ചേർന്നിരിക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ക്രിസ്മസ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.









Leave a Reply