ക്രിസ്മസ് ഫോട്ടോഷൂട്ടിൽ തിളങ്ങി നമ്മുടെ പ്രിയ താരങ്ങൾ… ആരാണ് പൊളിച്ചത് 🥰😍

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ ആരവങ്ങൾ ആഘോഷിക്കപ്പെടുന്ന ഇടങ്ങൾ ആവുകയാണ്. ഓരോ വിശേഷ ദിവസങ്ങളും ഇപ്പോൾ ആഘോഷിക്കപ്പെടുന്നത് വ്യത്യസ്ത തരം ഫോട്ടോഷൂട്ടുകളിലൂടെയാണ്. സാധാരണക്കാർ മുതൽ സെലിബ്രേറ്റി പദവി അലങ്കരിക്കുന്ന പ്രശസ്തരായ അഭിനേതാക്കൾ വരെ ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.

ഈദും റംസാനും ഓണവും ക്രിസ്മസും എല്ലാം ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ആണ് എന്ന് ചുരുക്കം. പണ്ടു കാലത്തെ അപേക്ഷിച്ച് ആഘോഷങ്ങളും ആചാരങ്ങളും എല്ലാം കുറയുകയും ഫോട്ടോഷൂട്ട്കളിൽ എങ്ങനെയെല്ലാം വ്യത്യസ്ത കൊണ്ടുവരാം എന്ന് ചിന്ത കൂടുകയും ചെയ്ത വർത്തമാനത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ സഞ്ചാരം. ആശയങ്ങൾ കൊണ്ടും വസ്ത്രധാരണ രീതി കൊണ്ടും പോസിംഗ് ശൈലി കൊണ്ടും ഫോട്ടോഷൂട്ടുകൾ വ്യത്യസ്ത തേടി കൊണ്ടേയിരിക്കുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കണ്ണു നിറയെ കാണാൻ കഴിയുന്നത് ചുവപ്പും വെള്ളയും നിറഞ്ഞ വസന്തങ്ങൾ ആണ്. ക്രിസ്മസിന്റെ ഒരുക്കം വീടകങ്ങളിൽ തുടങ്ങുന്നതിനു മുമ്പേ ഒരുങ്ങി തുടങ്ങിയ ഫോട്ടോഷൂട്ട്കളുടെ വലിയ ഒരു പരമ്പര. ഒരുപാട് പേരുടെ സോഷ്യൽ മീഡിയ വാളുകൾ എല്ലാം ഇപ്പോൾ ക്രിസ്മസ് ഫോട്ടോഷൂട്ടിൽ നിറഞ്ഞിരിക്കുന്നു. ചില  സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകളെക്കുറിച്ച് വായിക്കാം :

ഇഷാനി കൃഷ്ണ: മലയാള സിനിമ അഭിനേതാവായ കൃഷ്ണകുമാറിന്റെ മകളും മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൺ എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ച പുതുമുഖ നായികയും ആണ് ഇഷാനി കൃഷ്ണ. ആദ്യ സിനിമയിലെ മുഴുനീള കഥാപാത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ക്രിസ്മസിനോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അനാർക്കലി മരിക്കാർ: അഭിനയ വൈഭവം കൊണ്ട് മലയാള സിനിമ അഭിനേതാക്കൾക്കിടയിൽ അറിയപ്പെടുന്ന താരമാണ് അനാർക്കലി മരിക്കാർ. അഭിനയിച്ച ആദ്യ സിനിമയായ ആനന്ദത്തിലേക്ക് കഥാപാത്രത്തിൽ മികവു തന്നെ ഒരുപാട് അവസരങ്ങൾ താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ക്രിസ്മസ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജൂഹി റുസ്തഗി: ടെലിവിഷൻ പരമ്പരകളുടെ മുഖച്ഛായ തന്നെ മാറിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ജൂഹി റുസ്തഗി. പരമ്പരയിലെ എല്ലാ അഭിനേതാക്കൾക്കും ഒരുപാട് ആരാധകരുണ്ടായി എങ്കിലും ഏറെ ജനകീയ താരമായി മാറിയത് ജോലിയായിരുന്നു. താരം ക്രിസ്മസിനോടനുബന്ധിച്ച് അപ്‌ലോഡ് ചെയ്തിരിക്കുന്നത് ക്യൂട്ട് ഫോട്ടോകളാണ്.

ലെന: ഒരുപാട് വർഷമായി മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ മികവിൽ അഭിനയിക്കുന്ന അഭിനേത്രിയാണ് ലെന. മലയാളത്തിലെ ഒട്ടുമിക്ക നായകൻമാരോടൊപ്പം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള വേഷവും അനായാസം കൈകാര്യം ചെയ്യാനും താരത്തിന് സാധിക്കാറുണ്ട്. താരം വളരെ സുന്ദരിയായാണ് ക്രിസ്മസ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പേർളി മാണി: മലയാള സിനിമാ രംഗത്തും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കാൻ സാധിച്ച താരമാണ് പേളിമാണി. ടെലിവിഷൻ ഷോകളിലൂടെ ആണ് താരം അറിയപ്പെടാൻ തുടങ്ങിയത്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ മലയാള സിനിമയിൽ താരത്തിന് ചെയ്യാൻ സാധിച്ചിട്ടുണ്ട്. മകളോടൊപ്പം ഉള്ള ക്യൂട്ട് ഫോട്ടോകളാണ് ക്രിസ്മസ് ഫോട്ടോയായി താരം പങ്കുവെച്ചിരിക്കുന്നത്.

അഞ്ജു കുര്യൻ: മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രശസ്തയായ താരമാണ് അഞ്ജു കുര്യൻ. ദിലീപ് നായകനായ ജാക്ക് ഡാനിയൽ, ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകൾ താരത്തിന്റെ കരിയറിലെ തന്നെ മികച്ച സിനിമകൾ ആണ്. ആകർഷകമായ ഫോട്ടോകൾ ആണ് താരം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ശ്വേത മേനോൻ: ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ ഇടംപിടിച്ച താരമാണ് ശ്വേതാമേനോൻ. ഒരുപാട് മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനു സാധിച്ചു. മിനിസ്ക്രീനിലും താരം സജീവമാണ്. വെറൈറ്റി ഫോട്ടോകളാണ് താരം ക്രിസ്മസ് ഫോട്ടോഷൂട്ട് ആയി അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

സാധിക വേണുഗോപാൽ: മിനിസ്ക്രീനിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയുന്നതിലും താരം ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ക്യൂട്ട് സ്മൈലുമായി വളരെ മനോഹരമായ ഫോട്ടോകൾ ആണ് താരം ക്രിസ്മസ് ഫോട്ടോ കൂട്ടായി പങ്കുവച്ചിരിക്കുന്നത്.

അശ്വതി ശ്രീകാന്ത്: ടെലിവിഷൻ മേഖലയിലും മിനിസ്ക്രീൻ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. സുരാജ് വെഞ്ഞാറമൂടിന്റെ കൂടെയുള്ള കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരീസും ഏറെ പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. മക്കളോടൊപ്പം ഉള്ള ക്യൂട്ട് ഫോട്ടോകൾ ആണ് താരം ഇപ്പൊ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ശില്പ ഷെട്ടി: ഒരു സമയത്ത് ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു ശില്പാ ഷെട്ടി. ഇപ്പോൾ പഴയതുപോലെ താരം സിനിമാമേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ആരാധകരുണ്ട്. വളരെ മനോഹരമായ ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി ക്രിസ്മസ് ദിനത്തിൽ പങ്കുവെച്ചിരുന്നത്.

നമിത പ്രമോദ്: മലയാള സിനിമയിലേ മുൻനിര നായിക നടിമാരിലൊരാളാണ് നമിതാ പ്രമോദ്. ഒരുപാട് വിജയകരമായി ചിത്രങ്ങളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു അഭിനയ മികവു കൊണ്ടാണ് താരം ഇപ്പോഴും അറിയപ്പെടുന്നത്. റെഡ് ബ്യൂട്ടി ആയാണ് താരം ക്രിസ്മസ് ഫോട്ടോകളിൽ കാണപ്പെടുന്നത്.

റിമി ടോമി: മലയാളികൾക്ക് എക്കാലത്തും ഇഷ്ടമുള്ള ഗായകരിൽ ഒരാളാണ് റിമി ടോമി. അഭിനയ മേഖലയിലും താരം തന്റെ കഴിവിനെ പരീക്ഷിച്ചിട്ടുണ്ട്. പാടിയ പാട്ടുകളെല്ലാം മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ക്രിസ്മസ് ഫോട്ടോ ഷൂട്ട് അപ്ലോഡ് ചെയ്തിരിക്കുന്നത് വളരെ മനോഹരമായ ഫോട്ടോകൾ ആണ്.

കൂടാതെ സിനിമാ മേഖലയിലുള്ള പല സെലിബ്രിറ്റികളും മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന മോഡൽസും ക്രിസ്മസ് ദിന ഫോട്ടോഷൂട്ട് നടത്തുകയും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

Saniya
Nazriya
Juhi
Tanvi
Arya
Aswathy
Taapsee
Swasika
Keerthy

Be the first to comment

Leave a Reply

Your email address will not be published.


*