ലഹങ്കയിൽ ക്യൂട്ടായി പ്രിയതാരം…😍🔥 ഏത് വേഷത്തിലും പൊളി തന്നെ 👉🥰 അദാഹ് ശർമ്മയുടെ പുത്തൻ ഫോട്ടോസ് കാണാം

സൗത്ത് ഇന്ത്യൻ സിനിമയിലും ബോളിവുഡ് സിനിമയിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് അദാ ശർമ.2008 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് ഒരുപാട് പ്രാവശ്യം ഓഡിഷനിൽ തഴയപ്പെട്ട് അവസാനം 1920 എന്ന സിനിമയിലൂടെ താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. തുടക്കം മുതൽ ഇതുവരെയും താരം പ്രകടിപ്പിക്കുന്നത് മികച്ച അഭിനയ വൈഭവമാണ്.

തന്റെ സ്കൂൾ പഠന ശേഷം 2008 ൽ 1920 എന്ന ഹൊറർ ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.
തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ കഴിയും എന്നത് ഒരുപാട് ഭാഷകളിൽ താരത്തിന് അവസരങ്ങൾ നേടി കൊടുത്തു.

2014 ൽ പുറത്തിറങ്ങിയ ഹാർട്ട് അറ്റാക്ക് എന്ന സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ അരങ്ങേറുന്നത്. ഇതു നമ്മ ആള് എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നില കൊള്ളുന്നത്. സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനായ സൺ ഓഫ് സത്യമൂർത്തി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടതോടെ  താരം ജനകീയയായി.

നടി എന്നതിലുപരി മികച്ച അത്‌ലറ്റിക്സ് കൂടിയാണ് താരം. പിന്നീടങ്ങോട്ട് താരം സിനിമയിൽ സജീവമായി. ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും താരം പങ്കെടുത്തിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പെർഫോമൻസുകൾ ഒക്കെയും. ഇപ്പോൾ ലോകമൊട്ടാകെ താരത്തിന് ആരാധകരുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ മിക്കതും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിപ്പിക്കാറുണ്ട്.

താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 5.6 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. വളരെ ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ബ്ലൂ കളർ ലഹങ്കയിൽ സുന്ദരിയായി താരത്തെ കാണുന്നുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.

Adah
Adah
Adah
Adah

Be the first to comment

Leave a Reply

Your email address will not be published.


*