

ആഗോളതലത്തിൽ അറിയപ്പെട്ട സെലിബ്രിറ്റിയായ സണ്ണിലിയോണി നെതിരെ ആരോപണവുമായി ഒരുകൂട്ടം സന്യാസിമാർ രംഗത്തുവന്നിരിക്കുകയാണ്. സംഭവം വേറൊന്നുമല്ല, സണ്ണിലിയോൺ ഈ അടുത്ത് അഭിനയിച്ച ഗാനത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട് എന്ന ആരോപണമാണ് താരത്തിനെതിരെ ചില സന്യാസിമാർ ഉന്നയിച്ചത്.



അതുകൊണ്ട് താരം പൊതുവായി മാപ്പുപറയണമെന്നും ആ രംഗങ്ങൾ ഗാനത്തിൽ നിന്ന് തുടച്ചു മാറ്റണം എന്ന താക്കീതാണ് സന്യാസിമാർ മുന്നോട്ടു വച്ചിരിക്കുന്നത്. ഹിന്ദുമതത്തെ പൂർണമായും ആക്ഷേപിച്ചു കൊണ്ടാണ് ഗാനം പുറത്ത് വന്നത് എന്നാണ് ആക്ഷേപം. മധുരയിലെ സന്യാസിമാരാണ് ആരോപണമായി മുന്നോട്ടുവന്നത്.



. ‘മധുബന്‍ മേന്‍ രാധിക നാച്ചേ’ എന്ന ഗാനത്തിന് സണ്ണി ലിയോൻ ‘അശ്ലീല’ നൃത്തം ചെയ്തു എന്നാണ് സന്യാസിമാർ ആരോപിച്ചത്. 1960 ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന സിനിമയിൽ മുഹമ്മദ് റാഫി ആലപിച്ച ഗാനമാണ് ഇപ്പോൾ വീണ്ടും തരംഗമായത്. ഈ ഗാനത്തിന് വേണ്ടിയാണ് സണ്ണിലിയോൺ നൃത്തം വച്ചത്.



ആൽബം പിൻവലിച്ചില്ലെങ്കിൽ ശക്തമായ രീതിയിൽ മുന്നോട്ടു പോകുമെന്നാണ് വൃന്ദാവനിലെ സന്ദ് നവല്‍ ഗിരി മഹാരാജ് താക്കീത് നൽകിയിരിക്കുന്നത്. ഉടനെ പിൻവലിക്കണം ഇല്ലെങ്കിൽ കോടതിയിൽ പോകും എന്നാണ് ഭീഷണി. ഇതിലെ അശ്ലീല രംഗങ്ങൾ പിൻവലിച്ച് പൊതു മാപ്പ് പറഞ്ഞില്ലെങ്കിൽ പിന്നീട് ഇന്ത്യയിൽ നിൽക്കാൻ സമ്മതിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ലോകമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റിയാണ് സണ്ണി ലിയോൺ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ചാരിറ്റി യിലൂടെയും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. പോണോഗ്രാഫി യിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടു.



ഒരു സമയത്ത് പോണോഗ്രാഫി അടക്കി ഭരിച്ചിരുന്നത് സണ്ണി ലിയോൺ എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം അത്രയ്ക്കും ജനപിന്തുണയും സ്വാധീനവും താരത്തിന് ഉണ്ടായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പേര് സർച്ച് എൻജിൻ യിലൂടെ പരിശോധിച്ച വ്യക്തിയെന്ന് ആഗോളതലത്തിൽ താരം അറിയപ്പെട്ടിരുന്നു. പിന്നീട് താരം ഫോൺ മേഖലയിൽ നിന്ന് വിട്ടുനിന്ന് സിനിമാ മേഖലയിൽ സജീവമായി നിലകൊണ്ട്.







Leave a Reply