

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാള സിനിമയുടെ തലവര തന്നെ മാറ്റാൻ പോകുന്ന സിനിമയെന്നാണ് സിനിമ വിദഗ്ധർ അവകാശപ്പെടുന്നത്. മലയാളത്തിന് സ്വന്തമായി ഒരു സൂപ്പർ ഹീറോയെ ലഭിച്ച ആഹ്ലാദത്തിലാണ് സിനിമാപ്രേമികൾ.



മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമ എന്ന ലേബലിലാണ് മിന്നൽ മുരളി കഴിഞ്ഞദിവസം നെറ്റ്ഫ്ലിക്സ് ൽ റിലീസ് ആയത്. ടോവിനോ എന്ന നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് സിനിമയിൽ കണ്ടത് എന്നാണ് ആരാധകർ പറയുന്നത്. ബസിൽ ജോസഫ് എന്ന യുവസംവിധായകൻ ന്റെ അപാര കൈവിരുത് സിനിമയിലുടനീളം നമുക്ക് കാണാൻ സാധിക്കും.



എല്ലാം കൊണ്ടും സിനിമ മികച്ചുനിന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സംവിധാനം മേക്കിംഗ് ബിജിഎം ക്വാളിറ്റി ഫ്രെയിം സ്റ്റോറി ക്യാരക്ടറൈസേഷൻ എന്നിങ്ങനെ എല്ലാ മേഖലകളിലും 100% വിജയിക്കാൻ സിനിമക്കു സാധിച്ചു. ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ എന്നും മായാതെ നിൽക്കും എന്നതിൽ സംശയമില്ല.



നായകനായി പ്രത്യക്ഷപ്പെട്ട ടോവിനോയുടെ കരിയറിലെ പുതിയൊരു വഴിത്തിരിവ് ആയിരിക്കും സിനിമ എന്നതിൽ മറു വാക്കില്ല. ജയ്സൻ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ടോവിനോ എന്ന നടന് സാധിച്ചു. നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ റിലീസ് ആയത്.



ഇതിലെ നായകനെ പോലെ തന്നെ, അല്ലെങ്കിൽ അതിനെക്കാളും മുകളിൽ സ്കോർ ചെയ്തത് വില്ലൻ കഥാപാത്രം എന്നാണ് സിനിമ കണ്ട ആരാധകർ പറയുന്നത്. ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം ആണ് സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ചത്. സിനിമയുടെ വിജയത്തിന് പിന്നിലെ മറ്റൊരു കാരണം വില്ലൻ തന്നെയാണ് എന്നതിൽ സംശയമില്ല.



അതേപോലെ നായികവേഷം കൈകാര്യം ചെയ്ത ഫെമിനാ ജോർജ് മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. ബ്രൂസിലി ബിജി എന്ന കഥാപാത്രത്തെയാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ചുരുക്കിപ്പറഞ്ഞാൽ നായികയുടെയും വില്ലൻ റെയും കഥാപാത്രം നായകനെ പോലെ തന്നെ മികച്ചുനിന്നു. ഈ സിനിമയുടെ വിജയത്തിൽ സംവിധായകനോടൊപ്പം ഇവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.





Leave a Reply