

സിനിമാലോകത്തെ പുതുമുഖ താരങ്ങളിൽ പ്രശസ്തയാണ് ഫറ ശിബ്ല. 2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന നടിയാവാൻ താരത്തിന് കഴിഞ്ഞു. ആസിഫ് അലി, അഹമ്മദ് സിദ്ദിഖ്, ഫറ ഷിബില എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.



താരത്തിന്റെ ആദ്യ സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള പക്ഷേ താരത്തിന്റെ അഭിനയമികവ് കൊണ്ട് ആദ്യ സിനിമയായിരുന്നു എന്ന് ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ല അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. നായിക എന്ന അതിനപ്പുറത്തേക്കുള്ള പ്രാധാന്യം ഉള്ള കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.



കാരണം കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഏറ്റവും പ്രധാന കോൺസെപ്റ്റ് തന്നെ തടിച്ചിയായ ഭാര്യ ആയിരുന്നു. ആ കഥാപാത്രത്തിന് ഒത്ത് വേഷം കൈകാര്യം ചെയ്യാൻ താരം തയ്യാറായത് കൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം സിനിമക്കും അണിയറ പ്രവർത്തകർക്കും അതിലുപരി താരത്തിനും നേടിയെടുക്കാൻ സാധിച്ചത്. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട്. എല്ലാ തരത്തിലുള്ള ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തു കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. അത്രത്തോളം ഫോട്ടോഷൂട്ടുകളിൽ താരം പങ്കേടുക്കുകയും അവയെല്ലാം പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്. വലിയ ആരാധകവൃന്ദം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്നവയെല്ലാം വൈറലാണ്.



ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താന്‍ വിശ്വസിക്കുന്നത് എന്നും ഫോട്ടോഷൂട്ടുകള്‍ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നും കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം തുറന്നു പറഞ്ഞിരുന്നു ആ വാക്കുകൾ വലിയ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത് എന്നാൽ അതിനുശേഷം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ബോൾഡ് ഫോട്ടോകൾ കണ്ട് ആരാധകർ അത്ഭുതപ്പെടുകയാണ് ചെയ്തത്.



പരിപൂർണ്ണമായി ബിക്കിനി വേഷത്തിൽ വന്നിട്ട് ഞെട്ടിക്കുകയാണ് താരം ചെയ്തത്. എന്നാൽ ഇപ്പോൾ ആ ഫോട്ടോഷോപ്പിനെ കുറിച്ച് താരം തുറന്നു പറയുന്ന ഒരു അഭിമുഖം വൈറലാവുകയാണ് ആ ഫോട്ടോ ഷൂട്ട് പങ്കുവെക്കുമ്പോൾ ഒരുപാട് വിമർശകർ ഉണ്ടാകുമെന്ന് ഞാൻ ആദ്യം തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു എന്നും അതിനനുസരിച്ച് മൈൻഡ് സെറ്റ് ചെയ്തതിനു ശേഷമാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്തത് എന്നാണ് താരം പറയുന്നത്.



ഇത് കണ്ടു പ്രചോദനം ഉൾക്കൊള്ളുന്ന, ആത്മവിശ്വാസം കൈവരുന്ന, സന്തോഷിക്കുന്ന വെറും പത്ത് ശതമാനത്തിനെ മാത്രം മുന്നിൽ കണ്ടു കൊണ്ടാണ് ഇങ്ങനെ ഒരു ഫോട്ടോഷൂട്ടിന് തയ്യാറായത് എന്നും പങ്കുവെച്ചത് എന്നും താരം വ്യക്തമാക്കുകയും ചെയ്തു. അതുപോലെ ഓരോ വസ്ത്രവും എങ്ങനെയാണ് അന്തസ്സും ആയി ബന്ധപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നും സാരിയുടുത്താൽ ഒരു അന്തസ്സ് ആണ് എന്ന് പറയുന്നത് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല എന്ന് താരം പറയുന്നത്.



നമ്മുടെ വസ്ത്രത്തിൽ അല്ല മറിച്ച് പെരുമാറ്റത്തിലൂടെ ആണ് അന്തസ്സ് എന്നാണ് താരം വിശ്വസിക്കുന്നത് എന്നും അഭിമുഖത്തിൽ താരം തുറന്നു പറയുന്നുണ്ട്. ഏത് ഡ്രസ്സ് ധരിക്കണമെന്ന് അവനവൻ ആണ് തീരുമാനിക്കേണ്ടത് എന്നും അത് തീർച്ചയായും പേഴ്സണൽ കാര്യങ്ങൾ ആണ് എന്നും അതിൽ ഭർത്താവ് അടക്കം ആർക്കും കൈകടത്താൻ കഴിയില്ല എന്നും ആരെങ്കിലും എന്തെങ്കിലും ഒരു കമന്റ് പറയുകയാണെങ്കിൽ തിരിച്ചു പറയാൻ മറുപടി ഉണ്ടായിരിക്കണമെന്നും താരം പറയുന്നുണ്ട്.






Leave a Reply