ഞാൻ കളറൊന്ന് മാറ്റിപ്പിടിച്ചു…🔥😍 എല്ലാരും ചുവപ്പല്ലേ… ഒരു ചേഞ്ച്‌….🥰😍

ബാലതാരമായി മലയാള സിനിമയിൽ കടന്നു വന്നു പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നയൻതാര ചക്രവർത്തി. മലയാളം തെലുങ്ക് ഹിന്ദി തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. ബാലതാരമായി അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

നാലാമത്തെ വയസ്സിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2016 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ താരം അഭിനയജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. പക്ഷേ താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു.

സിനിമയിൽ നിന്ന് വിട്ടു നിന്ന് വർഷങ്ങളായെങ്കിലും ഇന്നും താരം മലയാള സിനിമ പ്രേമികളോട് സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാറുണ്ട്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ഈ അടുത്തായി താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരി ആയാണ് നടന്നത്. ബേബി ആക്ട്രസ് എന്ന നിലയിൽ നിന്ന് ആക്ട്രസ് എന്ന നിലയിലേക്ക് താരം മാറിയിരിക്കുന്നു. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്രിസ്മസ് ദിവസ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എല്ലാവരും ചുവപ്പു ഡ്രസ്സിൽ തിളങ്ങി നിൽക്കുമ്പോൾ താരം കളർ ഒന്ന് മാറ്റി പിടിച്ചുള്ള സുന്ദര ഫോട്ടോകളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

ജയസൂര്യ കുഞ്ചാക്കോ ബോബൻ കാവ്യാ മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ കിലുക്കം കിലുക്കം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2006 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ടിങ്കു മോൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ മികച്ച പ്രകടനം കാരണം പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

അച്ഛനുറങ്ങാത്ത വീട്, നോട്ടുബുക്ക്, അതിശയൻ, ആകാശം, കങ്കാരു, ക്രേസി ഗോപാലൻ, നായിക, സൈലൻസ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. 2016 ൽ റഹ്മാൻ ഭാമ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ മറുപടി എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സത്യൻ മെമ്മോറിയൽ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Be the first to comment

Leave a Reply

Your email address will not be published.


*