

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് എസ്തർ അനിൽ. ചുരുങ്ങിയ കാലയളവിൽ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലെ താരരാജാക്കന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്.



മലയാളസിനിമയിൽ താരം സജീവമാണെങ്കിലും മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2010 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ 25 ഓളം സിനിമകളിൽ അഭിനയിച്ചു. ഓരോ സിനിമ കഴിയുമ്പോഴും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മിനിസ്ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്.



സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരം ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഈ അടുത്തായി താരം കൂടുതൽ പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോകളാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഗ്ലാമർ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.



ബാലതാരം എന്ന പദവിയിൽ നിന്ന് തികച്ചും ആക്ട്രസ് എന്ന പദവിയിലേക്ക് താരം മാറിയിരിക്കുന്നു. പല മോഡൽ ഫോട്ടോഷൂട്ടിലും താരം ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ക്യൂട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. സെഞ്ച്വറി ഫാഷൻ സിറ്റി ക്ലോത്ത് സ്റ്റോർ ന്ന് വേണ്ടി റെയിൻബോ മീഡിയ ഫോട്ടോഗ്രാഫി എടുത്ത ഫോട്ടോഷൂട്ടിൽ ആണ് താരം പങ്കെടുത്തത്.



ജയസൂര്യ നായകനായി 2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് 2013 ൽ മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ത്രില്ലർ സിനിമ ദൃശ്യം ആദ്യ ഭാഗത്തിൽ അഭിനയിച്ചുകൊണ്ടാണ്.



പിന്നീട് ഇതേ സിനിമയുടെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞു. ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിലും തെലുങ്ക് പതിപ്പിലും അഭിനയിച്ചുകൊണ്ട് രണ്ട് വ്യത്യസ്ത ഭാഷകളിൽ താരം അരങ്ങേറ്റം കുറിച്ചു. 2018 ൽ ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായും താരം തിളങ്ങി.











Leave a Reply