

ഒരൊറ്റ സിനിമയിലൂടെ മലയാളി സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആദിതി റാവു ഹൈദരി. 2020 ൽ ഷാനവാസ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമ സൂഫിയും സുജാതയും എന്ന സിനിമയിൽ സുജാത ആയി പ്രത്യക്ഷപ്പെട്ട് മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത നായികയാണ് ആദിറ്റി രാവ്.



കൊറോണ സമയത്തിനുശേഷം ആദ്യമായി ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത മലയാള സിനിമ എന്ന ബഹുമതിയും ഈ സിനിമക്കുണ്ട്. ഇതിൽ നായിക വേഷം കൈകാര്യം ചെയ്ത സുജാത എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടിയാണ് ആദിറ്റി രാവ്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.



താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബെഡ്റൂം രംഗങ്ങളാണ് ഫോട്ടോകളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. താരത്തിന്റെ പുതിയ തെലുങ്ക് സിനിമയുടെ സ്റ്റിൽ കളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.



കഴിഞ്ഞ ഒക്ടോബറിൽ തീയേറ്ററുകളിൽ റിലീസ് ആയ മഹാസമുദ്രം എന്ന തെലുങ്ക് സിനിമയുടെ രംഗങ്ങളാണ് സോഷ്യൽ മീഡിയ നമുക്ക് കാണാൻ സാധിക്കുന്നത്. അജയ് ഭൂപതി എഴുതി സംവിധാനം ചെയ്ത സിനിമയിൽ ശർവാനന്ദ്, സിദ്ധാർത്ഥ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ മഹാലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അതിഥി അവതരിപ്പിച്ചത്. സിനിമ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്.



ഹിന്ദി തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ആഥിതി. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി സിനിമയിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് കൂടാതെ ഒരു മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന തമിഴ് സിനിമ ‘ഹേയ് സിനാമിക’ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്.








Leave a Reply