പുഷ്പയിലെ ഐറ്റം ഡാൻസ് അക്കിനേനി കുടുംബത്തെ ചൊടിപ്പിച്ചോ??!!!. നാഗചൈതന്യയുടെ വാക്കുകൾ 👉

സിനിമാ-സീരിയൽ അഭിനേതാക്കൾക്ക് ഒരുപാട് ആരാധകരുള്ള കാലമാണിത്. അഭിനയം കയ്യടി നേടുകയും സെലിബ്രിറ്റീസ് സ്റ്റാറ്റസ് കരസ്ഥമാക്കുകയും ചെയ്യുന്നതോടെ താരങ്ങളുടെ ചെറിയ ചെറിയ വാർത്തകൾ പോലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിലും വലിയ വാർത്തകളായി പ്രചരിക്കപ്പെടാറുണ്ട് അതുകൊണ്ട് തന്നെയാണ് താരങ്ങളുടെ വിവാഹവും വിവാഹ മോചനവും എല്ലാം വലിയ വാർത്തകൾ ആകുന്നത്.

2021 അവസാനിക്കുമ്പോൾ വർഷത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ച ചെയ്ത പേര് സാമന്തയുടെയും നാഗചൈതന്യ യുടെയും ആകുന്നതും അതുകൊണ്ട് തന്നെയാണ്. സാമന്ത തന്റെ പേരിൽ നിന്നും അക്കിനേനി എന്ന കുടുംബപ്പേര് നീക്കം ചെയ്തപ്പോൾ തുടങ്ങിയ വ്യാജവാർത്തകളും അഭ്യൂഹങ്ങളും അവസാനിച്ചത് ഇരുവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ തങ്ങളുടെ വിവാഹമോചനം ഉറപ്പിച്ചപ്പോഴാണ്.

പിന്നീട് ഒരുപാട് കാരണം തിരച്ചില്കളും പറച്ചിലുകളും ആയി. എന്തായാലും താര വിവാഹമോചനം വലിയ വാർത്തയായിരുന്നു. കാരണം താര ദമ്പതികൾക്ക് വലിയ പ്രേക്ഷകപ്രീതിയും പിന്തുണയും ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഒരുപാട് അധിക്ഷേപങ്ങളും തെറിവിളികളും സാമന്ത കേൾക്കേണ്ടി വന്നിട്ടുണ്ട്. വിവാഹമോചന വാർത്തകൾക്ക് തൊട്ടു പിന്നാലെയാണ് പുഷ്പ റിലീസായത്.

പുഷ്പ യിൽ ഒരു ഐറ്റം ഡാൻസിൽ സാമന്ത പ്രത്യക്ഷപ്പെട്ടിരുന്നു സിനിമ പ്രേക്ഷകർ എന്ന നിലയിൽ ഡാൻസ് വലിയ ഹിറ്റാവുകയും പാട്ട് വലിയ കോളിളക്കവും കര ഘോഷവും തിയറ്ററുകളിൽ മുഴക്കി എങ്കിലും പിന്നീട് സാമന്തയ്ക്ക് ഇതും ഒരു തിരിച്ചടിയായി. ഇത്തരം ബോൾഡ് വേഷങ്ങൾ സ്വീകരിക്കുന്നതിന് നാഗചൈതന്യ യുടെ കുടുംബത്തിൽ എതിർപ്പ് ആയതുകൊണ്ടാണ് വിവാഹമോചനം ഉണ്ടായത് എന്നൊക്കെയാണ് പുറത്തു വരുന്ന വാർത്തകൾ.

ഇതിനോട് ചേർത്തു തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത് നാഗചൈതന്യ യുടെ ഒരു അഭിമുഖമാണ്. ആ അഭിമുഖത്തിൽ നാഗചൈതന്യ തന്റെ കുടുംബത്തിന്റെ അഭിമാനത്തിനു ക്ഷതം വരുന്ന കഥാപാത്രങ്ങൾ താൻ സ്വീകരിക്കില്ല എന്ന് പറയുന്നുണ്ട്. പുഷ്പ യിലെ ഐറ്റംഡാൻസ്നോട് നാഗചൈതന്യയും കുടുംബത്തിനും അതൃപ്തി ഉണ്ട് എന്ന രൂപത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കൊപ്പം തന്നെ അഭിമുഖത്തിലെ ക്ലിപ്പും പ്രചരിക്കുന്നുണ്ട്.

സാമന്ത അഭിനയിച്ച വെബ് സീരിയസായ ഫാമിലി മാനിലെ ബോൾഡ് രംഗങ്ങൾ അക്കിനേനി കുടുംബത്തിന്റെ അഭിമാനത്തെ തകർത്തു എന്നും കുടുംബത്തിന് ചതിച്ചു എന്നുമുള്ള വാർത്തകളും പ്രചരിച്ചിരുന്നു ഇതിനുശേഷമാണ് വേർപിരിയൽ ഉണ്ടായത് എന്നാണ് പ്രേക്ഷക വാദം. ഇങ്ങനെയൊക്കെ ആണെങ്കിലും പുഷ്പയെ ഐറ്റംഡാൻസ് പ്രേക്ഷകർ വലിയ ആരവത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ഐറ്റം ഡാൻസിന് ഒപ്പം തീയേറ്ററിൽ പ്രേക്ഷകർ ഡാൻസ് ചെയ്യുന്ന വീഡിയോ സാമന്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച് താരത്തിന്റെ സന്തോഷം പ്രേക്ഷകരെ അറിയിക്കുകയും ചെയ്തിരുന്നു. വിവാഹ മോചനത്തെ കുറിച്ച് താരത്തിന് പറയാനുള്ളത് ഒരു അല്പം വ്യത്യസ്തമാണ്. വിവാഹമോചനത്തോടെ തകർന്നു പോകുമോ എന്ന പേടിച്ചിരുന്നു എന്നും പക്ഷേ ഞാൻ എത്ര കരുത്ത ആണെന്ന് തിരിച്ചറിഞ്ഞു എന്നുമാണ് താരം അതിനെ കുറിച്ച് പറയുന്നത്.

Samantha
Samantha
Samantha
Samantha
Samantha
Samantha

Be the first to comment

Leave a Reply

Your email address will not be published.


*