

ഇന്ത്യൻ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ് ജിനൽ ജോഷി. മോഡലായിട്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നാണ്. അത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിനുണ്ട്.



മോഡലിംഗ് രംഗത്ത് കഴിവു തെളിയിച്ചതു പോലെ പഠന മേഖലയിലും താരം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ് ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദംവും നേടിയിരുന്നു. ബോളിവുഡ് ആക്ടിംഗ് രംഗത്ത് ഒരു കരിയർ ആരംഭിക്കാനിരിക്കുന്ന താരത്തിന് ഇത് വലിയ മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.



താരം അഭിനയ രംഗത്തേക്ക് വരുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതു കൊണ്ടു തന്നെ മേഖല ഏതാണെങ്കിലും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെയുണ്ട് എന്ന് നിസ്സംശയം പറയാൻ കഴിയും. താരത്തിന്റെ ഫോട്ടോകൾ എപ്പോൾ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്താലും പ്രേക്ഷകർ നിറഞ്ഞ പിന്തുണ നൽകാറുണ്ട്.



കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുമുണ്ട്. താരം ഒരു ഫാഷനിസ്റ്റു കൂടിയായത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യാറുണ്ട്. ഒപ്പം മോഹിപ്പിക്കുന്ന സൗന്ദര്യം കൂടിയാകുമ്പോൾ ആരാധകർ വിട്ട് എവിടെ പോകാനാണ്.



സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. ഇൻസ്റ്റാ ഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്.
അസൂയാവഹമായ ജനപിന്തുണ താരത്തെ നൽകിയത് ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നത് കൊണ്ടാണ്.



സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് ഓരോ കാരണങ്ങൾ കണ്ടെത്തുന്നത് മോഡലുകളാണ് ഇപ്പോഴുള്ളത് അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാവരും ക്രിസ്തുമസ് ഫോട്ടോസുകൾ ആണ് അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് പക്ഷേ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വ്യത്യസ്തത കൊണ്ടുവന്നത് താരമാണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല കാരണം സ്കേറ്റ് ചെയ്യുന്ന സാന്റയുടെ രൂപത്തിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.











Leave a Reply