നമ്മുടെ അഥിതി രവി തന്നെയാണോ? 😍🥰 മനം മയക്കുന്ന ഫോട്ടോഷൂട്ടുമായി പ്രിയതാരം

മലയാള സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് അതിഥി രവി. സിനിമ അഭിനയവും മോഡലിംഗും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ താരത്തിന്റെ കഴിവു ശ്രദ്ധേയമാണ്. 2014 ആണ് താരം സിനിമ അഭിനയ രംഗത്ത് തന്റെ കരിയർ ആരംഭിക്കുന്നത്.

മോഡലിംഗിലും അഭിനയത്തിലും തിളങ്ങി നിൽക്കുന്ന താരം പഠന മേഖലയിലും മികവോടെയാണ് ഓരോ ഘട്ടവും പൂർത്തിയാക്കിയത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ ഉള്ള ക്രൈസ്റ്റ് കോളേജിൽ നിന്നാണ് താരം ബിരുദമെടുത്തത്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രം എന്ന് ചുരുക്കം.

അഭിനയത്തിൽ തുടക്കം മുതൽ മികച്ച രൂപത്തിൽ ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയാണ് തരത്തിന്റെ ആദ്യചിത്രം. 2014 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ മറിയ എന്ന കഥാപാത്രം അതി മനോഹരമായാണ് താരം അവതരിപ്പിച്ചത്.

2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലൂടെയാണ് താരം നായിക വേഷം ചെയ്തു തുടങ്ങുന്നത്. ആദ്യ സിനിമയിൽ നന്നായി അഭിനയിച്ചത് കൊണ്ടാണ് ഒരുപാട് വേഷങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട്. കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് മോഡലിങ്ങിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സിനിമകൾക്ക് പുറമേ പരസ്യങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ എന്ന വാണിജ്യ പരസ്യത്തിലാണ് ആദ്യം താരത്തെ പ്രേക്ഷകർ കണ്ടത്. അതിനുശേഷം ഒരുപാട് പരസ്യങ്ങളിൽ അഭിനയിച്ചു. രാംരാജ്,  ക്രിസ്ത്യൻ മാട്രിമോണി പരസ്യങ്ങൾ വളരെയധികം ജനകീയമായി. ഓപ്പോ ക്യാമറ ഫോണുകൾ, വർണ്ണ ഹോം ഡിസൈൻ, പോത്തീസ്, ഡീ ഫാബ്,  കെ കെ ഇന്റർനാഷണൽ എന്നിവയാണ് മറ്റു പരസ്യങ്ങൾ.

അഭിനയിച്ച വേഷങ്ങൾ പ്രേക്ഷക ഹൃദയങ്ങളിൽ വലിയ തോതിൽ സ്പർശിച്ചവയായിരുന്നു. തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രവും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ഉദാഹരണം സുജാത,  ലവകുശ, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രതികരണങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്.

2014-ൽ സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന മ്യൂസിക് വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചത് വലിയ തോതിൽ പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തെ സഹായിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ഷൂട്ട് ആണ് ഇപ്പോൾ  പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Aditi
Aditi
Aditi
Aditi
Aditi
Aditi

Be the first to comment

Leave a Reply

Your email address will not be published.


*