വിശപ്പു പോലെ തന്നെയാണ് കാമവും പിന്നെ എന്തിനാണ് ആളുകൾ തുറന്നു പറയാൻ മടിക്കുന്നത്… പ്രിയ താരത്തിന്റെ അഭിമുഖം ശ്രദ്ധ നേടുന്നു….

ഇന്ത്യൻ സിനിമയിൽ തന്നെ വാഴ്ത്തപ്പെടുന്ന നടിയാണ് വിദ്യാ ബാലൻ. ഒരുപാട് മികച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സംഭാവന ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടായിരത്തി മൂന്നിൽ അഭിനയം ആരംഭിച്ച താരം ഇന്നും ഹിന്ദി സിനിമയിൽ സജീവസാന്നിധ്യമാണ്. 2014 ൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നൽകി താരത്തെ ആദരിക്കുകയുണ്ടായി.

ഹിന്ദി സിനിമയിൽ സജീവമായ താരത്തിന്ന് ഒരുപാട് സ്ത്രീ കേന്ദ്ര കഥാപാത്രമായ സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. 2003 ൽ ഭാലോ തേക്കോ എന്ന ബംഗാളി സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 1995 ൽ സി ടിവി സംരക്ഷണം ചെയ്തിരുന്ന ഹം പാഞ്ച് എന്ന പരിപാടിയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

ഇന്ത്യക്ക് പുറമേ ബംഗാളി മലയാളം മറാത്തി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉറുമി എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. 2005 ൽ പരിണീത എന്ന സിനിമയിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച അഭിനയമാണ് താരം ഓരോ കഥാപാത്രത്തിലും പ്രകടിപ്പിക്കുന്നത്.

അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ ആറ് ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. ഭാഗ്യമില്ലാത്ത നടി എന്ന് വിളിക്കപ്പെട്ട അതിനുശേഷം അവസ്ഥ വളരെ വിജയകരമായ രൂപത്തിൽ അതിജീവിച്ച് ഇന്ന് തിരക്കുള്ള നായിക നടിയായി താരം മാറി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുക്കുന്നുണ്ട്.

താരം സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 37 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്.

ഇന്ത്യൻ സംസ്കാരത്തെ കുറിച്ചാണ് താരത്തിന്റെ വാക്കുകൾ. വിവാഹത്തിന് ശേഷം മാത്രമേ ലൈംഗികബന്ധത്തിലേർപ്പെടാവു എന്ന ഭാരതീയ സംസ്കാരത്തിന് എതിർപ്പ് പ്രകടിപ്പിക്കുന്നത് പോലെയാണ് താരത്തിന്റെ വാക്കുകൾ വായിക്കപ്പെടുന്നത്. വിശപ്പു പോലെ മനുഷ്യൻ അത്യാവശ്യമായ ഒരു വികാരമാണ് കാമം എന്നും അതിനെക്കുറിച്ച് തുറന്നുപറയാൻ ആളുകൾ എന്തിനാണ് മടിക്കുന്നത് എന്നൊക്കെ ആണ് താരം ചോദിക്കുന്നത്.

Vidya
Vidya
Vidya
Vidya
Vidya
Vidya

Be the first to comment

Leave a Reply

Your email address will not be published.


*