ഇതിന് സമ്മതിക്കുന്ന ഒരാളെ മാത്രമേ താന്‍ വരനായി സ്വീകരിക്കൂ… തുറന്നു പറഞ്ഞ് സാറ അലി ഖാൻ….

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാൻ  ന്റെയും അമൃത സിംഗ് ന്റെയും മകളാണ് താരം. പ്രശസ്ത പടവ്ടി കുടുംബത്തിലെ അംഗമാണ് താരം. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു.

അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയിൽ വളർന്നുവരുന്ന താരമാണ് സാറ അലി ഖാൻ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സിനിമാ ലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2018 ൽ   പുറത്തിറങ്ങിയ കേദാർനാഥ് എന്ന ഡിസാസ്റ്റർ സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്.

സിംബ എന്ന സിനിമയിൽ മികച്ച വേഷം ആണ് താരം കൈകാര്യം ചെയ്തത്. ലവ് ആജ് കൾ, കൂളി no 1 എന്നീ സിനിമകളിലൂടെ താരം മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എല്ലാ കാര്യവും തുറന്നു പറയുന്ന മെന്റാലിറ്റി ആണ് തരത്തിന്റേത്.

ഇപ്പോൾ താരത്തിന്റെ വിവാഹത്തെ കുറിച്ചാണ് താരം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ഞെട്ടലോടെ ആണ് ആരാധകർ താരത്തിന്റെ വാക്കുകളെ കേട്ടത്. വിവാഹ ശേഷം ഭര്‍ത്താവിനോട് തന്റെ വീട്ടിലേക്ക് താമസം മാറണമെന്ന ഡിമാന്‍ഡ് താന്‍ മുന്നോട്ടു വെയ്ക്കുമെന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ സമ്മതമുള്ള ഒരാളെ മാത്രമേ താന്‍ വരനായി സ്വീകരിക്കൂ എന്നും താരം വ്യക്തമാക്കി.

Sara
Sara
sara
Sara
Sara

Be the first to comment

Leave a Reply

Your email address will not be published.


*