ഓരോ വീഴ്ചയ്ക്ക് ശേഷവും ഒരുയർചയുണ്ടാകും.. സൗന്ദര്യം തുളുമ്പുന്ന ഫോട്ടോസുമായി അമേയാ മാത്യു 🔥😍

പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറാനും ചലച്ചിത്ര മേഖലയിൽ ഒരുപാട് കാലം നിലനിൽക്കാനും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണമെന്നോ അഭിനയിക്കുന്ന ചിത്രങ്ങളിൽ മുഴുനീള കഥാപാത്രം ലഭിക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച ഒരുപാട് മലയാള ചലച്ചിത്ര നായികാ നായകന്മാർ ഉണ്ടായിട്ടുണ്ട്. എങ്കിലും കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയയായ താരമാണ് അമേയ മാത്യു.

താരം ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിക്കുകയും അതിലൂടെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. വേഷം ഒരു ഫുൾ റോൾ അല്ലെങ്കിലും സ്ക്രീൻ ടൈം വളരെ ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മികച്ച അഭിനയത്തിലൂടെ ആണ്. ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരെ നേടാൻ താരത്തിന് ആയി.

അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷക മനസ്സിൽ കുടിയേറി. ഓരോ സിനിമകളിലും കഥാപാത്രത്തിന്റെ പേരും ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് ഓർത്തിരിക്കുന്നു. കഥാപാത്രങ്ങളെ ആഴത്തിൽ അവതരിപ്പിക്കുന്നത് താരത്തിന്റ വലിയ പ്രത്യേകതകളിൽ ഒന്നാണ്.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരുന്നത്. ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.  സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെ താരത്തിന്   ഒരുപാട് അവസരങ്ങളിലേക്കുള്ള വഴി തുറന്നു കിട്ടുകയായിരുന്നു. കടന്നു പോകുന്ന മേഖലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്താനും പ്രകടനം മെച്ചപ്പെടുത്താനും താരം പരമാവധി ശ്രമിക്കാറുണ്ട്.

കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത്. വലിയ  പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്. കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ  ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയായിരുന്നു. അതിനപ്പുറം താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ പലതും വളരെയധികം സമൂഹ മാധ്യമങ്ങളിൽ തരംഗം ആവാറുണ്ട്.

താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. ക്യാപ്ഷനുകളിലൂടെയും താരം തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾ താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇതാണ്.

“ഈ മഴയ്ക്ക് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും. അത്പോലെയാണ് ലൈഫിലെ ഓരോ പ്രശ്നങ്ങളും. ഓരോ വീഴ്ചയ്ക്ക് ശേഷവും ഒരുയർചയുണ്ടാകും. അതിനെ നിങ്ങൾ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. കഴിഞ്ഞുപോയ കാലത്തെ വേദനകളെ ഈ മഴ കഴുകികളയട്ടെ…”. എന്തായാലും ഫോട്ടോകളും ക്യാപ്ഷനും ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya

Be the first to comment

Leave a Reply

Your email address will not be published.


*