കാര്യസ്ഥനിലെ ദിലീപിന്റെ നായികയെ ഓർമ്മയുണ്ടോ? കേവലം രണ്ട് സിനിമകളിൽ അഭിനയിച്ച താരത്തെ അറിയാമോ ?…

സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണം എന്നില്ല. അഭിനയിച്ച ഒന്നോരണ്ടോ സിനിമകളിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് ഹൃദയം കീഴടക്കിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ മലയാള സിനിമയിൽ വരെയുണ്ട്.

മൂന്നോ നാലോ വർഷം മലയാള സിനിമയിൽ സജീവമായി, മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയവർ വരെയുണ്ട്. 1999 മുതൽ 2002 വരെ കേവലം നാലു വർഷം സിനിമയിലഭിനയിച്ച സംയുക്ത വർമ്മ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഈ കാലയളവിൽ 18 സിനിമകളിൽ അഭിനയിച്ച താരം രണ്ടു പ്രാവശ്യം മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.

ഇതുപോലെ ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് സിനിമാപ്രേമികളുടെ അംഗീകാരം നേടിയ ഒരുപാട് പേരുണ്ട്. അതിൽ പെട്ട ഒരാളാണ് അഖില ശശിധരൻ. കേവലം രണ്ട് സിനിമകളിൽ മാത്രം താരം പ്രത്യക്ഷപ്പെട്ടെങ്കിലും, മലയാളികൾ എന്നും താരത്തെ ഓർത്തു വെക്കുന്ന എന്നതിൽ യാതൊരു സംശയവുമില്ല. അഭിനയിച്ച രണ്ട് സിനിമകളിൽ മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്.

2010 ൽ ദിലീപ്, മധു, സിദ്ദിഖ്, ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം കോമഡി എൻറ്റർടൈൻമെന്റ് സിനിമയായ കാര്യസ്ഥൻ ലെ ശ്രീബാല എന്ന കഥാപാത്രത്തിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ സിനിമാപ്രേമികളുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചു.

തൊട്ടടുത്തവർഷം പൃഥ്വിരാജ്, സുരാജ് തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ തേജാഭായി ആൻഡ് ഫാമിലി എന്ന സിനിമയിൽ വേദിക എന്ന കഥാപാത്രത്തിലൂടെ താരം വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. പക്ഷേ പിന്നീട് താരം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്തുകൊണ്ട് താരത്തിന് അവസരങ്ങൾ കുറഞ്ഞു എന്നത് ആർക്കും മനസ്സിലാകാത്ത ഒരു ചോദ്യമാണ്.

നടി എന്ന നിലയിലും ഡാൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. സിനിമയിൽ നിന്ന് വിട്ടുനിന്നങ്കിലും താരത്തിന്റെ ഫോട്ടോകൾ ഇടക്കിടക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഭരതനാട്യം ഡാൻസർ ആയ താരം ഏഷ്യാനെറ്റിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ആദ്യമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. കളറിപ്പായറ്റ് അഭ്യാസി കൂടിയാണ് താരം.

Akhila
Akhila
Akhila
Akhila

Be the first to comment

Leave a Reply

Your email address will not be published.


*