

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് റിമ കല്ലിങ്കൽ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞു.



മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു കൊണ്ടാണ് താരം ആദ്യമായി കരിയർ പടുത്തുയർത്തിയത്. 2008 ൽ മിസ് കേരള സൗന്ദര്യമത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായി താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുശേഷം താരത്തിന് സിനിമകളിൽ അവസരം ലഭിച്ചു.



നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ട് താരം മറ്റു നടിമാരിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ആരുടെ മുമ്പിലും ഏത് അഭിപ്രായം തുറന്നു പറയുന്ന അപൂർവം ചില മലയാളനടിമാരുടെ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പലപ്രാവശ്യവും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. വിമർശനങ്ങൾക്ക് തക്കതായ രീതിയിൽ താരം മറുപടി നൽകാറുണ്ട്.



സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ അടുത്ത് താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോകളാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി പങ്കുവെച്ച് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കായംകുളം കൊച്ചുണ്ണി യിലെ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ച ലാലേട്ടന്റെ അഭ്യാസ മുറയാണ് താരം ഫോട്ടോഷൂട്ട് ൽ ഉപയോഗിച്ചത്. ഒരു കാല് പൊക്കിയെടുത്തു കൈ കെട്ടി നിൽക്കുന്ന ഏട്ടന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. അതിനെ അനുകരിച്ചാണ് റിമ കല്ലിങ്ങൽ ഫോട്ടോ എടുത്തത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.


ഋതു എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ജീവ നായകനായി പുറത്തിറങ്ങിയകോ എന്ന സിനിമയിലൂടെ താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടു. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. പ്രൊഡ്യൂസർ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്.






Leave a Reply