

നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് ഷംന കാസിം അഥവാ പൂർണ്ണ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.



സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം തെലുങ്ക് എന്നീ ഭാഷകളിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ്. ക്ലാസിക് ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെ തുടർന്നാണ് താരത്തിന് സിനിമയിൽ അവസരം ലഭിക്കുന്നത്. പിന്നീട് താരം സിനിമയിൽ സജീവമായി നിലകൊണ്ടു.



താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്യുന്നുണ്ട്. ഓരോ സിനിമകൾ കഴിയുമ്പോഴും മെച്ചപ്പെട്ട പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ട്രെയിലർ സിനിമാപ്രേമികൾക്ക് ഒരുപാട് പ്രതീക്ഷകളാണ് നൽകുന്നത്.



ഒരുപക്ഷെ ഷംന കാസിം എന്ന നടിയുടെ കരിയറിൽ ഏറ്റവും മികച്ച പെർഫോമൻസ് തന്നെ സിനിമയിൽ കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സുന്ദരി എന്ന തെലുങ്ക് സിനിമയുടെ ട്രെയിലർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നാടൻ പെണ്ണായി സിനിമയിൽ പ്രത്യക്ഷപ്പെട്ട ഷംനയുടെ ഒരുപാട് ബോൾഡ് രംഗങ്ങളും ട്രെയിലറിൽ കാണാൻ സാധിക്കുന്നുണ്ട്.



സുന്ദരി എന്ന സിനിമയിൽ സുന്ദരി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. റിസ്വാൻ എന്റർടൈൻമെന്റ് ബാനറിൽ കല്യാൺജി ഗോഗണ സംവിധാനം ചെയ്യുന്ന സിനിമയാണ് സുന്ദരി.അർജുൻ അമ്പട്ടി യാണ് സിനിമയിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന മലയാള സിനിമയിലൂടെ കടന്നുവന്ന നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് ഷംന കാസിം.



ശ്രീ മഹാലക്ഷ്മി ആണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ.2008 ൽ മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെട്ടു. ഒരുപാട് വെബ് സീരീസ് കളിലും ടെലിവിഷൻ പരിപാടികളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.






Leave a Reply