

മലയാള സിനിമ സീരിയൽ രംഗങ്ങളിൽ അഭിനയിക്കുന്നവർക്കെല്ലാം നിരവധി ആരാധകർ ഉള്ള കാലമാണിപ്പോൾ. സ്ക്രീൻ ടൈം വളരെ കുറഞ്ഞത് ആണെങ്കിൽ പോലും മികച്ച ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുക്കാനും നിലനിർത്താൻ ചില അഭിനേതാക്കൾക്ക് മികച്ച വേഷങ്ങൾ ലഭിക്കാറുണ്ട്.



ഒരുപാട് സിനിമകളിലും സീരിയലുകളിലും തിളങ്ങി നിന്ന് നിരവധി ആരാധകരെ നേടിയെടുത്ത നിലനിർത്തുന്ന താരമാണ് ശാലു മേനോൻ. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും താരം ഇന്നും പ്രേക്ഷകമനസ്സുകളിൽ സ്ഥിരം സാന്നിധ്യമായി നിലനിൽക്കുകയാണ് അത്രത്തോളം മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



അഭിനയത്തോടൊപ്പം നൃത്ത പരിപാടികളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഡാൻസിന് അനുയോജ്യമായ രൂപത്തിൽ താരം തന്റെ ശരീരത്തിന്റെ വഴക്കവും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിനു നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ഉണ്ട്. ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും ഒരുപോലെ മെയിൻന്റൈൻ ചെയ്യുന്നതിന് ആരാധകർ താരത്തിന് എപ്പോഴും അഭിനന്ദനങ്ങൾ നേരാറുണ്ട്.



സിനിമകൾക്കപ്പുറം സീരിയൽ പരമ്പരകളിൽ ആണ് താരം അഭിനയിക്കുന്നത്. ഒരുപാട് മികച്ച വേഷങ്ങൾ താരം ഇതിനോടകം പരമ്പരകളിൽ കൈകാര്യം ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. മികച്ച പ്രതികരണങ്ങൾ എപ്പോഴും താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുണ്ട്.



മികച്ച ഭാവപ്രകടനങ്ങളിലൂടെയാണ് താരം ആരാധകരുടെ ഇഷ്ട കഥാപാത്രമായി മാറുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. നിരന്തരം താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. താരം ഡാൻസ് വീഡിയോകൾ പങ്കുവെക്കുമ്പോൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.



ഫോട്ടോകൾക്കും വീഡിയോകൾക്കും വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ ലഭിക്കുകയും കാഴ്ചക്കാരെ നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സാരിയിൽ അഴകായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഫോട്ടോകളാണ്. ശാലീന സുന്ദരിയായി താരത്തെ കാണുന്നു എന്നും അഴകിന്റെ പര്യായം എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.




Leave a Reply