സിനിമകൾക്കും മോഡലിംങിനും വിട.. ഉംറ നിർവഹിച്ച സന്തോഷം പങ്ക് വെച്ച് സന ഖാൻ. ഫോട്ടോകൾ കാണാം…

ഒരു സമയത്ത് നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഡാൻസർ എന്ന നിലയിലും കഴിവ് തെളിയിച്ച താരമായിരുന്നു സനാഖാൻ. ഒരു സുപ്രഭാതത്തിൽ താരം സിനിമ ജീവിതം അവസാനിപ്പിക്കുകയും ആധ്യാത്മികത യിലേക്ക് തന്റെ ജീവിതം തിരിക്കുകയും ചെയ്തു. ഇപ്പോൾ ഒരു യഥാർത്ഥ മതവിശ്വാസി എന്ന നിലയിൽ താരം ജീവിതം മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുകയാണ്.

സിനിമയിൽ നിന്ന് താരം പൂർണമായി വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

ഭർത്താവുമൊത്ത് സന്തോഷ നിമിഷങ്ങൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. കല്യാണ ഫോട്ടോകളും ശേഷം നടത്തിയ ഹണിമൂൺ യാത്ര ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇസ്ലാം മത വിശ്വാസ പ്രകാരം ഉള്ള വസ്ത്രങ്ങളിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെടാറുള്ളത്. തികച്ചും ആത്മീയ രീതിയിലേക്കാണ് താരം മാറിയിരിക്കുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉംറ നിർവഹിച്ച സന്തോഷ നിമിഷങ്ങൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. മക്കയിൽ കഅ്ബയുടെ മുമ്പ് നിന്ന് ഭർത്താവിന്റെ കൂടെയുള്ള സുന്ദര ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

അഞ്ച് ഭാഷകളിലായി 14 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അമ്പതിൽ കൂടുതൽ ആഡ് ഫിലിമിലും താരം പ്രത്യക്ഷപ്പെട്ടു. 2012 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റ് കൂടിയാണ് താരം. പിന്നീട് 2020 ൽ താൻ എന്റർടൈൻമെന്റ് രംഗത്തിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുന്നു എന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നു സിനിമയിൽ നിന്ന് വിട്ടു നിന്നു.

2020 ൽ ഇസ്ലാമിക പണ്ഡിതനായ സയ്യിദ് അനസ് എന്നയാളെ താരം വിവാഹം കഴിച്ചു. അതിനുശേഷം താരം പൂർണമായി ഇസ്ലാമിക വേഷത്തിലാണ് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ പൂർണമായി ബോൾഡ് വേഷങ്ങളിൽ നിന്ന് മാരി ദീനി പാത പിന്തുടരുകയാണ് താരം.

Sana
Sana
Sana
Sana

Be the first to comment

Leave a Reply

Your email address will not be published.


*