

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് എന്നും വാഴ്ത്തപ്പെടുന്ന അഭിനേത്രിയാണ് മീന. 1982 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം 40 വർഷത്തോളമായി സിനിമയിൽ സജീവമായി നിലകൊള്ളുന്നു. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തമിഴ് തെലുങ്ക് മലയാളം കന്നട ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചു. ഇപ്പോഴും സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ താരവും ഉൾപ്പെടുന്നു. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



ബാലതാര വേഷം കൈകാര്യം ചെയ്ത് അഭിനയലോകത്തേക്ക് കടന്നുവന്ന താരത്തിന്റെ മകൾ ബാലതാരമായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. വിജയ്, സാമന്ത തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ തെറിയിലെ ബേബി നിവേദിത എന്ന കഥാപാത്രത്തെ സിനിമ പ്രേമികൾ ഒരിക്കലും മറക്കാൻ കഴിയില്ല. ഈ സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തത് ബേബി നൈനിക ആയിരുന്നു. മീനയുടെ മകളാണ് താരം.



സമൂഹമാധ്യമങ്ങളിൽ ഇവർ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അമ്മയും മകളും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അമ്മയും മകളും ഒരുമിച്ചുള്ള ഒരു കിടിലൻ ക്യൂട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



ശിവാജിഗണേശൻ നായകനായി 1982 ൽ പുറത്തിറങ്ങിയ നെഞ്ചങ്കിൾ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി നാലു വർഷക്കാലം ഏകദേശം 20 ഓളം സിനിമകളിൽ താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു. അപ്പോൾ തന്നെ സിനിമയിലേക്കുള്ള തന്റെ വരവ് കൃത്യമായി താരം അറിയിക്കുകയും ചെയ്തത്.



1990 ൽ പുറത്തിറങ്ങിയ നവയുഗം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. 1991 ൽ സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ സാന്ത്വനം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകൾ ആയ മോഹൻലാലിന്റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായ ദൃശ്യം ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും താരം പ്രത്യക്ഷപ്പെട്ടു.




Leave a Reply