

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഇന്ദുജ വിക്രമൻ. വെള്ളിത്തിരയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാപ്രേമികൾക്ക് ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാനും താരത്തിന് അഭിനയജീവിതത്തിൽ സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.



ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചു. തമിഴ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്നു. 2017 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം പത്തോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്യുന്നുണ്ട്.



അഭിനയ ജീവിതത്തിൽ ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെട്ടു വരികയാണ് താരം. ഏത് വേഷവും തനിക്ക് ചേരുമെന്ന് താരം ഈ കാലയളവിൽ തെളിയിച്ചു കഴിഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം ഓരോ സിനിമകളിലും അഭിനയിച്ചു ഫലിപ്പിച്ത്. അതുകൊണ്ടുതന്നെ സിനിമ സംവിധായകരുടെ ഇഷ്ടതാരമായി താരം മാറുകയാണ്.



ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പലരുടെയും ഇൻസ്റ്റാഗ്രാം റീൽസ്, വാട്ട്സപ്പ് സ്റ്റാറ്റസ് താരത്തിന്റെ ഈ വീഡിയോ ആണ് ഭരിച്ചു കൊണ്ടിരിക്കുന്നത്. “എനിക്ക് ബിരിയാണി വേണു” എന്ന് തമിഴിൽ വളരെ സെൻസുവൽ ആയി പറയുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു.



ഒരു ബിരിയാണി ചോദിക്കാൻ ഇത്രയധികം വികാരം പ്രകടിപ്പിക്കാനോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പക്ഷേ യഥാർത്ഥത്തിൽ ഈ വീഡിയോയുടെ പിന്നിലെ കാരണം മറ്റൊന്നാണ്. ഒരു ഹ്രസ്വ ചിത്രത്തിലെ ചെറിയ ഒരു രംഗം മാത്രമാണിത്. മദ്രാസ് മീറ്റർ ഷോ എന്ന വെബ് സീരിസ് നടത്തുന്ന “ലൂസ് പൊന്നു” എന്ന് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ ചെറിയ ഒരുഭാഗം മാത്രമാണ് ഈ വീഡിയോ.



പല വികാരങ്ങളിൽ ആയി ബിരിയാണി എങ്ങനെ ചോദിക്കണമെന്ന് താരത്തോട് ഒരാൾ ചോദിക്കുന്നു. പല രസങ്ങളും ഭാവങ്ങളും താരത്തിന് ടാസ്ക് നൽകുന്നുണ്ട്. അതിൽ പെട്ട ഒന്നായിരുന്നു സെൻസ്വൽ ആയി താരം ബിരിയാണി ചോദിക്കുന്ന രംഗം. താരം പറയുന്ന ആ വീഡിയോ ആണ് പിന്നീട് വൈറലായി പ്രചരിച്ചത്.



ഒരു അഭിനേത്രി എന്ന നിലയിൽ താരം എത്രയധികം മികച്ചുനിൽക്കുന്നു എന്ന് ഈ വീഡിയോ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. മുഖത്ത് ഏത് ഭാവവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ തനിക്ക് കഴിയും എന്ന് താരം ഈ വീഡിയോയിലൂടെ സിനിമാപ്രേമികളെ അറിയിച്ചിരിക്കുന്നു. ഏതായാലും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.



തമിഴ് സൂപ്പർസ്റ്റാർ ഇളയദളപതി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബിഗിൽ ലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. വളരെ മികച്ച പ്രകടനമാണ് താരം ഈ സിനിമയിൽ കാഴ്ചവെച്ചത്. പിന്നീട് നയൻതാര പ്രധാനവേഷത്തിൽ അഭിനയിച്ചുകൊണ്ട് പുറത്തിറങ്ങിയ മൂക്കുത്തി അമ്മൻ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.








Leave a Reply