

മലയാളത്തിലും തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ചലച്ചിത്ര നടിയാണ് സംയുക്ത മേനോൻ. 2016 മുതലാണ് താരം സിനിമ മേഖലയിൽ സജീവമാകുന്നത്. 2016 ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന മലയാള സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിക്കുന്നത്.



2018 താരത്തിന്റെ ജീവിതത്തിലെ നിർണായക വർഷമാണ് മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച രണ്ട് സിനിമകളും വിജയങ്ങൾ ആയി. 2018 പുറത്തിറങ്ങിയ വിജയകരമായ ചിത്രങ്ങളിൽ രണ്ടെണ്ണമാണ് തീവണ്ടിയും ലില്ലിയും. തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയതും ശ്രദ്ധിക്കപ്പെട്ടതും.



പിന്നീട് ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിരുന്നു. അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് താരം തിരഞ്ഞെടുക്കുന്നത്. ഓരോ സിനിമകളിലൂടെയും കഥാപാത്രത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകൻ താരത്തിന് നേടാൻ കഴിഞ്ഞു.



ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്മാന് നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ താരം അവതരിപ്പിച്ചു



സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ആരാധകർക്ക് വേണ്ടി താരം നിരന്തരം ഫോട്ടോകൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബോൾഡ് ലുക്കിൽ സിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സാരിയിൽ ശാലീന സുന്ദരിയായും ബിക്കിനിയിൽ ഗ്ലാമറസായും ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് താരം ആരാധകരെ ഞെട്ടിച്ചിരുന്നു.



താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം വ്യത്യസ്തമായതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള സെൽഫി ഫോട്ടോകളാണ്. താരം ഫോട്ടോക്കൊപ്പം പങ്കുവെച്ച് ഫാഷനാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പെണ്ണ് കോൺഫിഡന്റ് ആണെങ്കിൽ, അവൾ തീർച്ചയായും സെക്സി ആയിരിക്കും എന്നാണ് താരം കുറിച്ചത്.






Leave a Reply