Wow… എന്തൊരു ബോഡി ഫ്ലെക്സിബിലിറ്റി…🔥😍 റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…

ചലച്ചിത്ര മേഖലക്കൊപ്പം മോഡലിംഗ് രംഗവും ഒരു പോലെ കൊണ്ടു പോകുന്ന നടിമാരിൽ പ്രമുഖയാണ് റിമ കല്ലിങ്കൽ. നടി, നർത്തകി, അവതാരക എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. താരത്തിന് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2009 മുതൽ ആണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായത്. 

തുടക്കം മുതൽ താരം ഓരോ കഥാപാത്രത്തിലൂടെയും വൈഭവം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചു കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ അഭിനേത്രി എന്നു നിലയിൽ താരത്തിനു സാധിച്ചിട്ടുണ്ട്. ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. മികച്ച അഭിനയം ആദ്യ സിനിമ മുതൽ തന്നെ താരം പ്രകടിപ്പിച്ചിട്ടുണ്ട്.

അതു കൊണ്ട് തന്നെയാണ് ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം താരത്തിന് ചെയ്യാൻ അവസരവും ക്ഷണവും ലഭിച്ചത്. ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള താരം കലാമണ്ഡലം രംഗ നായികയുടെ കീഴിൽ ഭരത നാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്നാണ് കണ്ടമ്പററി ഡാൻസു പഠിക്കുന്നത്.

ഇതിനെല്ലാം അപ്പുറം പഠന മേഖലയും ഭദ്രമാണ് കയ്യിൽ. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് താരം ജേർണലിസത്തിൽ ബിരുദപഠനം പൂർത്തിയാക്കി. അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടി. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്.  അതു കൊണ്ടുതന്നെ ആരാധകരുടെ ഒപ്പം വിമർശകരെയും താരത്തിന് വളരെ പെട്ടെന്ന് നേടാൻ സാധിച്ചു. സമൂഹത്തിൽ നടന്ന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ എല്ലാം വ്യക്തമായി താരം സ്വന്തം അഭിപ്രായങ്ങൾ പുറത്തു പറഞ്ഞിട്ടുണ്ട്.

  വേഷം ഏതാണെങ്കിലും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു.

സോഷ്യൽമീഡിയയിലും താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരത്തിന്റെ  ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റേതായി പുറത്തു വന്നിരിക്കുന്നത് ബോഡി ഫ്ലെക്സിബിലിറ്റി മനസ്സിലാക്കി തരുന്ന രൂപത്തിലുള്ള ഫോട്ടോകളാണ്. യോഗ ഫോട്ടോകളും ഫിറ്റ്നസ് ഫോട്ടോകളും പങ്കു വെക്കുമ്പോൾ തന്നെ ആരാധകർ വലിയ ആരവത്തോടെയാണ് അവയെല്ലാം എറ്റെടുക്കാറുള്ളത്. പതിവ് പോലെ ഈ ഫോട്ടോകളും വൈറലായിരിക്കുന്നു.

Rima
Rima
Rima
Rima

Be the first to comment

Leave a Reply

Your email address will not be published.


*