

ഇന്ത്യൻ സിനിമാ മേഖലയിലെ പുതുമുഖമാണ് മമിത ബൈജു. മികച്ച അഭിനയം കൊണ്ട് ഒരുപാട് പ്രേക്ഷകരെ വളരെ പെട്ടന്ന് നേടാൻ താരത്തിന് കഴിഞ്ഞു. അഭിനയ മികവിന്റെ മാറ്റ് കൂട്ടുന്നത് ക്ലാസിക്കൽ നർത്തകിയാണ് താരം എന്ന വിശേഷം ആണ്. കലോത്സവ മേഖലയിൽ ഒരുപാട് സമ്മാനങ്ങൾ താരം നേടിയിട്ടുണ്ട്. ഇതിനേക്കാൾ അപ്പുറം ഇപ്പോൾ അഭിനയം മേഖലയിലും താരം തിളങ്ങുകയാണ്.



ചലച്ചിത്ര മേഖലയിലേക്ക് വരുന്നതിനു മുമ്പ് തന്നെ ക്ലാസിക്കൽ നർത്തകിയായി താരം തിളങ്ങിയിട്ടുണ്ട്. സംസ്ഥാനതല യൂത്ത് ഫെസ്റ്റിവലുകളിൽ മോഹിനിയാട്ടത്തിനും കുച്ചിപുഡിക്കും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിറഞ്ഞ കൈയ്യടി കലോത്സവ വേദികളിൽ താരത്തിന് ലഭിച്ചിരുന്നു. 2018 മുതലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്.



ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തു എങ്കിലും ഓപ്പറേഷൻ ജാവയിലെ അൽഫോൻസ, ഖോ ഖോയിലെ അഞ്ജു എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നതിന് മികവു കൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ താരം സിനിമാ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്.



സർവ്വോപരി പാലാക്കാരൻ, വരത്തൻ, സ്കൂൾ ഡയറി , ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഓപ്പറേഷൻ ജാവ, കോകോ തുടങ്ങിയവയാണ് താരം അഭിനയിച്ചവയിൽ പ്രധാനപ്പെട്ട സിനിമകൾ. കഥാപാത്രത്തിന്റെ വലിപ്പത്തിന് അപ്പുറം പ്രേക്ഷകരുടെ മനസ്സിൽ താരത്തിന്റെ മുഖം പതിയാൻ മാത്രം കിടിലൻ ആയിരുന്നു അവതരണം ഓരോന്നും.



സോഷ്യൽ മീഡിയയിലും സർവ്വ സജീവമായി താരം ഇടപെടാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ആരാധകർക്ക് വേണ്ടി തന്റെ ഫോട്ടോകളും സിനിമ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവെക്കുന്നു. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാറുള്ളത്.



ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ സാധിച്ച താരം ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തു കഴിഞ്ഞു. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ ഫോട്ടോയെ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.







Leave a Reply