

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന മലയാള സിനിമ നടി ആണ് ഗായത്രി സുരേഷ്. ട്രോളുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മലയാള നടിയും കൂടിയാണ് ഗായത്രി. താരത്തിന്റെ നിലപാടുകളും ചില പ്രസ്താവനകളും ആണ് ട്രോളുകൾ താരത്തിനെതിരെ വരാനുള്ള പ്രധാന കാരണം.



വണ്ടി ഇടിച്ച് നിർത്താതെ പോയതിനെ തുടർന്നാണ് താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. പിന്നീട് താരം താൻ ചെയ്ത പ്രവർത്തിയെ ന്യായീകരിച്ചുകൊണ്ട് ലൈവിൽ വരുകയും ചെയ്തു. അതിനെത്തുടർന്ന് ഒരുപാട് ട്രോളുകൾ താരത്തിനെതിരെ വന്നു. പിന്നീട് മുഖ്യമന്ത്രിക്ക് അഭ്യർത്ഥനയുമായി വീണ്ടും താരം ലൈവിൽ വരുകയും, ട്രോളുകൾ നിരോധിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ട്രോളുകൾ താരത്തിനെതിരെ കൂടുതൽ വരാൻ തുടങ്ങി.



ഇപ്പോൾ താരം സോഷ്യൽ മീഡിയയിലെ തിരക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ട്രോളുകളും വിമർശനങ്ങളും താരത്തിനെതിരെ വന്നു കൊണ്ടിരിക്കുമ്പോഴും, താരം സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കിലാണ്. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന് സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു.



ഒരു മില്യൻ കൂടുതൽ ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനം പങ്കുവെച്ച് ഫോട്ടോകളും വൈറൽ ആയിരിക്കുന്നു.



2014 ലെ മിസ് കേരള ബ്യൂട്ടി സൗന്ദര്യ മത്സരത്തിലെ ജേതാവായതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. തൊട്ടടുത്ത വർഷം കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് നീരജ് മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന മലയാള സിനിമയിലൂടെ താരം അഭിനയ ലോകത്തേക്ക് കടന്നു വന്നു.



പിന്നീട് ഒരുപാട് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു. ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അവതാരക എന്ന നിലയിലും താരം തിളങ്ങിയിരിക്കുന്നു.






Leave a Reply