തന്റെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നത് എന്തിനാണ്… സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നവർക്കെതിരെ പൊട്ടിത്തെറിച്ച് നടി അനുഷ്ക ഷെട്ടി….

ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് അനുഷ്ക ഷെട്ടി. സിനിമയിൽ വന്ന് വർഷങ്ങളായെങ്കിലും ഇപ്പോഴും തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം. ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.  തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ തന്നെ തരംഗം സൃഷ്ടിച്ച സൂപ്പർഹിറ്റ് ബ്രഹ്മാണ്ട സിനിമ ബാഹുബലി രണ്ട് ഭാഗങ്ങളിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്താൻ താരത്തിനു സാധിച്ചു. അഭിനയിച്ച സിനിമകളിൽ അധികവും മികച്ച വിജയം നേടിയിരുന്നു. ഒരുപാട് സൂപ്പർസ്റ്റാറുകളോടൊപ്പം സിനിമ യിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

തമിഴ് തെലുങ്ക് ചിത്രങ്ങളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. 2005 ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇതിനോടകം താരം അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് താരം തിരഞ്ഞെടുക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സും ആരാധകരും ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

താരത്തെക്കുറിച്ച് ഒരുപാട് വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പുറത്തുവരാറുണ്ട്. 39 വയസ്സായ താരം ഇതുവരെയും കല്യാണം കഴിച്ചിട്ടില്ല എന്നതു കൊണ്ടുതന്നെ താരത്തിന്റെ കല്യാണത്തെ ക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇടക്കിടക്ക് വരാറുണ്ട്. കല്യാണത്തിനെ ചൊല്ലിയുള്ള ഗോസിപ്പുകളാണ് സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിക്കുന്നത്.

സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള വ്യാജ വാർത്തകളോട് ഒന്നും വലിയ രൂപത്തിൽ പ്രതികരിക്കാത്ത താരം സഹികെട്ടപ്പോൾ പൊട്ടിത്തെറിച്ചിരിക്കുകയാണ് ഇപ്പോൾ. ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് എന്തുകൊണ്ടാണ് നിങ്ങൾ എത്തിനോക്കുന്നത് അതിൽ നിങ്ങൾക്ക് എന്ത് ലാഭം ആണുള്ളത് എന്നാണ് താരം ചോദിക്കുന്നത്. കല്യാണം എന്നുള്ളത് അവരുടെ വ്യക്തി തീരുമാനങ്ങളാണ്. അത്തരം കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്നും താരം ചോദിച്ചു.

Anushka
Anushka
Anushka
Anushka

Be the first to comment

Leave a Reply

Your email address will not be published.


*