

സൗത്ത് ഇന്ത്യൻ സിനിമയിൽ ഒത്തിരി ആരാധകർ ഉള്ള താരമാണ് ആൻഡ്രിയ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് സിനിമാ ലോകത്തേക്ക് കടന്നു വന്നു. ഇപ്പോൾ സൗത്ത് ഇന്ത്യൻ മേഖലയിൽ തന്നെ തിരക്കുള്ള നടിയാണ് താരം.



നടി എന്നതിലുപരി പ്ലേബാക്ക് സിംഗർ എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാളം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും പ്ലേബാക്ക് സിംഗർ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ താരത്തിന് കഴിഞ്ഞു. താരം പ്രകടിപ്പിച്ച അഭിനയത്തിന് മികവുകൊണ്ട് തന്നെയാണിത്.



2007ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പച്ചയ്ക്കിളി മുത്തുചാരം എന്ന തമിഴ് സിനിമയിൽ ആദ്യ വേഷം ചെയ്തു. 2013 ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് താരം മലയാളത്തിൽ അരങ്ങേറി. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്. പല ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താനും പങ്കെടുത്തിട്ടുണ്ട്. ഈയടുത്ത് താരം വെളിപ്പെടുത്തിയ ഒരു കാര്യം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.



സിനിമാ ലോകത്തു നിന്ന് നേരിട്ട ദുരനുഭവം ആണ് താരം തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. വിവാഹിതനായ ഒരു താരവുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാൾ എല്ലാ വിധത്തിലും താരത്തെ ഉപയോഗിച്ചു എന്നുമാണ് താരം പറയുന്നത്. പിന്നീട് അയാളുടെ ചതി തിരിച്ചറിഞ്ഞതിനു ശേഷം വിഷമത്തിൽ ആവുകയും ചെയ്തിട്ടുണ്ട് എന്ന് താരം പറഞ്ഞു.



മലയാളത്തിന് പുറത്തും അഭിനയിക്കുകയും പ്രകടിപ്പിക്കുന്ന അഭിനയവും കൊണ്ട് ഭാഷകൾക്ക് അതീതമായി നിരവധി ആരാധകരെ നേടുകയും ചെയ്ത താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിച്ചത്. വളരെ ഞെട്ടലോടെയാണ് ആരാധകർ ഈ വാക്കുകളെ കേട്ടത്. അത്രത്തോളം പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനുണ്ട്.






Leave a Reply