

സൗത്ത് ഇന്ത്യൻ സിനിമയിൽ ശോഭിച്ചു നിൽക്കുന്ന നടിയാണ് രചിത രാം. കന്നഡ സിനിമയിൽ സജീവമായി നിലകൊള്ളുന്ന സാരം നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കീഴടക്കാനും താരത്തിന് സാധിച്ചു.



തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് കഴിഞ്ഞു. ഡിംപിൾ ക്വീൻ എന്നാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഒരു സമയത്ത് കന്നട സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറിയിരുന്നു. ഒരുപാട് കന്നട സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



അഭിനയ ജീവിതത്തിൽ 30 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ അഭിനയിച്ചു കഴിഞ്ഞു. ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെട്ട പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന് അവസരങ്ങൾ ഒരുപാടാണ്. ഒരുപാട് മികച്ച സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് കഴിഞ്ഞു. റൊമാന്റിക് വേഷങ്ങളും അതിമനോഹരമായി താരം അവതരിപ്പിക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെ പുതിയ സിനിമയെ ചൊല്ലിയുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. തന്റെ പുതിയ സിനിമയെ കുറിച് താരം നടത്തിയ വിവാദപരമായ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണമായത്. ഒരു പ്രസ് മീറ്റിംഗ് വേളയിൽ താരം തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ചില ആൾക്കാരെ അസ്വസ്ഥരാക്കി എന്നതാണ് ചർച്ചയ്ക്ക് കാരണം.



ലവ് യു ലച്ചു എന്നാണ് അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന താരത്തിന്റെ സിനിമ. ഇതിൽ റൊമാന്റിക് കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രസ്സ് മീറ്റിംഗ് ൽ താരം പറഞ്ഞ കാര്യമാണ് വിവാദമായത്. ഈ സിനിമയിലെ മറ്റ് അണിയറപ്രവർത്തകർ ഒരുമിച്ച് പ്രസ്സ് മീറ്റിംഗിൽ ഉണ്ടായിരുന്നു.



അവതാരകൻ താരത്തോട് ചോദിച്ച ചോദ്യം ഇതാണ്.
സിനിമയിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതിനെ ക്കുറിച്ചാണ് ഒരു റിപ്പോർട്ട് ചോദിച്ചത്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്.
” ഇവിടെ പലരും കല്യാണം കഴിക്കാറുണ്ട്. ആരുടെയും വ്യക്തിജീവിതത്തിൽ കടന്നുകയറാൻ ആഗ്രഹിക്കുന്നില്ല. കല്യാണം കഴിഞ്ഞ ആദ്യ രാത്രിയിൽ അവർ എന്താണ് ചെയ്യുന്നത്. റൊമാൻസ് അല്ലെ. അത് തന്നെയാണ് ഈ സിനിമയിലും ഉള്ളത്”.
എന്ന മറുപടിയാണ് താരം നൽകിയത്.



ഇത് പലരെ അസ്വസ്ഥരാക്കി. താരത്തിന്റെ പരാമർശത്തിനെതിരെ കർണാടക ക്രാന്തി ദൽ എന്ന സംഘടന രംഗത്തുവന്നു. ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല. അതുകൊണ്ട് താരം പരസ്യമായി മാപ്പ് പറയണം എന്നായിരുന്നു ക്രാന്തി ദൽ ആവശ്യമുന്നയിച്ചത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് നെ ക്രാന്തി ദാൽ സമീപിക്കുകയും ചെയ്തു.





Leave a Reply