തീവണ്ടി എന്ന ചിത്രം ചെയ്യേണ്ടിയിരുന്നത് കുഞ്ചാക്കോ ബോബൻ… ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് പ്രിയ താരം…

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിലെ നിലവിലെ മുൻ നിര നായകന്മാരിൽ പ്രമുഖനും ആണ് താരം. താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകമനസ്സുകളിൽ സ്ഥിരം ആയിട്ടുണ്ടാവും അത്രത്തോളം ആഴത്തിലാണ് ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിക്കുന്നത് അതുകൊണ്ടുതന്നെയാണ് അസൂയാവഹമായ ജനപിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചത്.

ഒരുപാട് വർഷമായി മികച്ച സിനിമകൾ പ്രേക്ഷകർക്ക് താരം സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്. തുടക്കം മുതൽ ഇതുവരെയും നായകനായി താരം അഭിനയിച്ചു കൊണ്ടിരിക്കുന്നു എന്നത് ഒരുപക്ഷേ താരത്തിന്റെ മാത്രം പ്രത്യേകതയായിരിക്കും.1997 ൽ പുറത്തു വന്ന സൂപ്പർ ഹിറ്റ് സിനിമയായ അനിയത്തി പ്രാവിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

അവിടെ മുതൽ ഇതുവരെ അഭിനയിച്ച ഓരോ സിനിമകളിലും ആബാലവൃദ്ധം ജനങ്ങളെയും ആരാധകർ ആക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ ഒന്നര പതിറ്റാണ്ടായി നിലനിൽക്കുന്ന താരം അമ്പത്തിൽപ്പരം സിനിമകളിൽ അഭിനയിച്ചു. പ്രണയം പറയുന്ന കഥകൾക്കപ്പുറം കോമഡിയും ആക്ഷൻ സസ്പെൻസ് ത്രില്ലർ തുടങ്ങി ഒരുപാട് ജോണർ ഉള്ള കഥാപാത്രങ്ങൾ താരം സെലക്ട് ചെയ്യുകയും സിനിമകളെല്ലാം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ താരത്തിന് ഉള്ള സപ്പോർട്ട് പറയാൻ കഴിയാത്ത അത്ര വലുതാണ്. അതുകൊണ്ടുതന്നെ താരത്തിനെ വിശേഷങ്ങൾ ഉൾപ്പെടെ എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട് ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒന്ന് രണ്ട് കഥാപാത്രങ്ങളെ കുറിച്ചും സിനിമകളെക്കുറിച്ചും ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.

2018 ൽ പുറത്തിറങ്ങി നല്ല അഭിപ്രായങ്ങൾ നേടിയ സിനിമയായിരുന്നു തീവണ്ടി. ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായക വേഷം ചെയ്തത്. ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് സിനിമ പറയുന്നത്. ഈ സിനിമ ആദ്യം തന്റെ അടുത്താണ് വന്നത് എന്നും സിഗരറ്റ് വലിക്കുന്നതായി അഭിനയിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ആ സിനിമ ചെയ്യാതിരുന്നത് എന്നും താരം പറഞ്ഞു.

ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ തനിക്കു കഴിയില്ല എന്ന് തോന്നി എന്നും ജീവിതത്തിൽ സിഗരറ്റ് വലിക്കാത്ത താൻ ചെയിൻ സ്മോക്കർ ആയി അഭിനയിച്ചാൽ ആരോഗ്യ പ്രശ്നം വരെ ഉണ്ടാവുമെന്നും ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ല എന്നും താൻ അവരോട് പറഞ്ഞിട്ടുണ്ട് എന്നും അതുകൊണ്ടാണ് അവർ മറ്റൊരാളെ തേടി പോയത് എന്നും താരം തുറന്നു പറയുകയുണ്ടായി.

തീവണ്ടി പോലെ മറ്റൊരു ചിത്രവും ഇതുപോലെ ഒഴിവാക്കി എന്ന് താരം പറയുന്നുണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയും ആദ്യം വന്നത് തന്റെ അടുത്താണ് എന്നും പക്ഷേ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ ചെയ്യാത്തതിൽ പിന്നീട് ഖേദം തോന്നിയിട്ടുണ്ട് എന്നും സിനിമ തീയേറ്ററിൽ കണ്ടപ്പോൾ വളരെ അത്ഭുതപ്പെട്ടുപോയി എന്നും താരം പറയുന്നുണ്ട്.

അന്ന് കഥ എനിക്ക് മനസ്സിലാവാത്തത് കൊണ്ടാണ് ചെയ്യാതിരുന്നത് എന്നും അതു കൊണ്ടാണ് അതേ സംവിധായകന്റെ കീഴിൽ ഇപ്പോൾ എന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിനെ വാക്കുകൾ ആരാധകർ ഏറ്റെടുത്തതും സമൂഹമാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിച്ചതും.

Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*